മേക്കപ്പില്ലാത്ത രൂപം തുറന്നുകാട്ടി സമീറ റെഡ്ഡി

തെന്നിന്ത്യന്‍ താരസുന്ദരി സമീറ റെഡ്ഡിവീണ്ടും അമ്മയാകുകയാണ്. വാരണം ആയിരം എന്ന സിനിമ കണ്ടവരാരും സമീറയെ മറക്കില്ല. സൂര്യയുടെ നായികയായി വന്ന് പിന്നീട് തമിഴിലെ സെന്‍സേഷന്‍ ആയി മാറിയ താരമാണ് സമീറ റെഡ്ഡി.

ഇപ്പോഴിതാ താരം മേക്കപ്പില്ലാത്ത യഥാര്‍ത്ഥരൂപം പങ്കുവച്ചിരിക്കുകയാണ്. രണ്ടാമത്തെ കുഞ്ഞതിഥിയെ കാത്തിരിക്കുകയാണ് സമീറയിപ്പോള്‍. ഗര്‍ഭകാലം ആഘോഷമാക്കിയുള്ള താരത്തിന്റെ ചിത്രങ്ങള്‍ക്ക് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടിവന്നിരുന്നു. താരത്തിന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ പുറത്തുവന്നിരിന്നു. ഇപ്പോഴിതാ അണ്ടര്‍ാവാട്ടര്‍ ഫോട്ടോഷൂട്ട് നടത്തി താരം ആരാധകരെ ഞെട്ടിച്ചിരിക്കുന്നു. അതീവസുന്ദരിയായാണ് സമീറ ചിത്രത്തിലുള്ളത്. ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പലനിറങളിലുള്ള ഗൗണ്‍ ആണ് താരം ധരിച്ചിരിക്കുന്നത്.

ഇപ്പോഴിതാ താരത്തിനിന് ഒന്‍പതാം മാസമാണ്. ഈ സമയത്തും ചെയ്യാനുള്ള താരത്തിന്റെ കഴിവിനെ ആരാധകര്‍ കൈയ്യടിച്ച് സ്വീകരിച്ചിട്ടുണ്ട്. എന്റെ ഒന്‍പതാം മാസം ഞാന്‍ ആഘോഷിക്കുകയാണ്. അത് നിങ്ങളുമായി പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം നമ്മുടെ എല്ലാം ജീവിതത്തിന് വേറിട്ട മുഖങ്ങളാണ്.-സമീറ കുറിപ്പില്‍ എഴുതി.