1500കോടിയുടെ ഫ്‌ളാറ്റ് തട്ടിപ്പ്, കണ്ണീരും വിലാപവും ആയി പണം പോയ ജനം.

വന്‍ ഫ്‌ളാറ്റ് നിക്ഷേപ തട്ടിപ്പിന്റെ ചുരുളുകള്‍ ഞങ്ങള്‍ പുറത്ത് വിടുന്നു. സിനിമാ നടിവരെ ഇറങ്ങി നടത്തിയ 1500 കോടി രൂപയുടെ തട്ടിപ്പ്. പണം പോയ നിരപരാധികള്‍ ഇതാ കരയുന്നു. സഹായിക്കാന്‍ ആരും ഇല്ല. നിയമവും പോലീസും കോടതിയും ആരും ഇല്ല..നീതി നിഷേധകര്‍ അത് ഫ്‌ളാറ്റ് മാഫിയ മുതല്‍ അതിനു കൂട്ട് നില്ക്കുന്ന എല്ലാവരുടെയും മുഖം മൂടി ഇവിടെ ജനങ്ങള്‍ക്ക് മുന്നില്‍ അനാവരണം ചെയ്യുന്നു.. സാംസണ്‍ ആന്റ് സണ്‍സ് ബില്‍ഡേഴ്‌സ് ആന്റ് ഡവലപേഴ്‌സ് ആണ് ഈ വന്‍ മാഫികയ്ക്ക് പിന്നില്‍ .ഈ സംഘം നടത്തിയ വന്‍ തട്ടിപ്പ് എത്ര എന്നോ..ഒന്നും രണ്ടും അല്ല..1500 കോടി രൂപ വരും എന്നാണ് നിക്ഷേപകര്‍ പറയുന്നത്. ഒരു വീടിനായി 10 ലക്ഷം മുതല്‍ 2 കോടി രൂപവരെ നല്കിയ ജനങ്ങളും ഏറെ പ്രവാസികളും ഉണ്ട്. മാഫിയ എന്നു തന്നെ പറയാം. കാരണം അസാധാരണമായ നീക്കമാണ് ഇവര്‍ നടത്തിയത്. ഒന്നും രണ്ടും അല്ല, 2000ത്തോളം പേരേയാണ് പണം വാങ്ങി പറ്റിച്ചത്. 500 അപാര്‍ട്ട്‌മെന്റുകള്‍ പണിയും എന്നായിരുന്നു ആദ്യ ഘട്ട പ്രഖ്യാപനം. എന്നാല്‍ 100 അപാര്‍ട്ട്‌മെന്റുകള്‍ പോലും പണിതിട്ടില്ല. പണിതതിനു ലൈസന്‍സും പെര്‍മിറ്റും ഇല്ല. കടുത്ത് നിയമ ലംഘനങ്ങളും..

293പേര്‍ പണം കൊടുത്തത് ഒരു വീടിനായിട്ടായിരുന്നു. അതിനായി അവര്‍ ഉള്ള വീടും സ്ഥലവും ഒക്കെ വിറ്റ് സാംസണ്‍ ആന്റ് സണ്‍സിനു നല്കി. ബാങ്കില്‍ കിടന്ന പ്രവാസികളുടേയും പാവങ്ങളുടേയും നിക്ഷേപം ഇവര്‍ക്ക് എടുത്ത് കൊടുത്തു. ഇപ്പോള്‍ എല്ലാം പോയി. വീടില്ല, പണം പോയി, എല്ലാം എല്ലാം പോയി അനേകര്‍ പെരുവ്‌ഴിയിലായി. ഇനി ഇവര്‍ക്ക് ഈ സമൂഹവും പോലീസും സര്‍ക്കാരും മുന്നണികളും എന്ത് നീതി കൊടുത്ത് എന്നു നോക്കാം. പൂജ്യം നീതി നല്കി. കരഞ്ഞപ്പോള്‍ ഒരു തുള്ളി കണ്ണീര്‍ തുടച്ചില്ല. മുഖ്യമന്ത്രിയെ പല കുറി കണ്ടിട്ടും നറ്റപടി ഒന്നും ഇല്ല. മന്ത്രിമാരെല്ലാം കൈയൊഴിഞ്ഞു. പ്രതിപക്ഷവും എന്‍.ഡി.എയും കൈയ്യൊഴിഞ്ഞു. എം.പി യും, എം.എല്‍.എയും ഒക്കെ കൈയ്യൊഴിഞ്ഞു. അവര്‍ എല്ലാരും മടിയില്‍ കനം ഉള്ളവരിലേക്ക് ചാഞ്ഞു നിന്നു. പണം പോയവരെ എല്ലാരും പുറം കാലുകൊണ്ട് ഒരു ചവിട്ട് വയ്ച്ച് കൊടുത്തു.

Loading...