ഇപ്പോ പറഞ്ഞാല്‍ ആരും വിശ്വസിക്കത്തില്ല; സത്യാവസ്ഥ വെളിപ്പെടുത്തി സംവൃത സുനില്‍

 

വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്ത നടി സംവൃത സുനില്‍ അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തുകയാണ്. ബിജു മേനോന്‍ നായകനാകുന്ന ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ എന്ന ചിത്രത്തിലൂടെയാണ് ഏഴ് വര്‍ഷത്തിന് ശേഷമുള്ള താരത്തിന്റെ മടങ്ങിവരവ്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് സംവൃത നല്‍കിയ ഒരു അഭിമുഖത്തിലെ തുറന്നുപറച്ചില്‍ ചര്‍ച്ചയാകുന്നു.

Loading...

ചിത്രത്തിന്റെ പേരിലെ കൗതുകം ആവര്‍ത്തിച്ച് അവതാരിക സംവൃതയോട് ചോദിച്ച ഒരു ചോദ്യമാണ് ഈ വെളിപ്പെടുത്തലിനു പിന്നില്‍. സംവൃതയെപറ്റി കേട്ടിട്ടുള്ളതില്‍ സത്യമല്ലാത്തൊരു വാര്‍ത്ത ഏതാണ് എന്നായിരുന്നു ചോദ്യം. താന്‍ കല്ല്യാണം കഴിഞ്ഞ് ഒത്തിരി വണ്ണം വച്ചു എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തയെയാണ് ഇതിന് ഉത്തരമയി സംവൃത തിരഞ്ഞെടുത്തത്.
സംവൃതയുടെ വാക്കുകള്‍ ഇങ്ങനെ ‘ഞാന്‍ കല്ല്യാണം കഴിഞ്ഞ് ഒത്തിരി വണ്ണം വച്ചു എന്ന് വാര്‍ത്തയുണ്ടായിരുന്നു. അത് സത്യമല്ല. അങ്ങനെയൊരു റൂമര്‍ എങ്ങനെയാണ് വന്നതെന്ന് എനിക്കറിയില്ല. ഫോട്ടോ ഒക്കെ വന്നിട്ടുണ്ട്. അതൊക്കെ കണ്ട് ഇന്നും എന്നോട് എല്ലാവരും ചോദിക്കും ‘ഓ ഇപ്പോ മെലിഞ്ഞുപോയീട്ടോ പണ്ട് എന്തായിരുന്നു, കല്ല്യാണം കഴിഞ്ഞിട്ട് വണ്ണം വച്ചൂല്ലോ’, എന്നൊക്കെ. പക്ഷെ അത് എങ്ങനെയോ വന്ന ഒരു ഫോട്ടോയാണ്’, സംവൃത പറഞ്ഞു.

ഫോട്ടോ തന്റേതുതന്നെയായിരുന്നെങ്കിലും പ്രസവസമയത്തുപോലും താന്‍ അധികം വണ്ണമൊന്നും വച്ചിട്ടില്ലെന്നു പറഞ്ഞ താരം ‘അപ്പോഴും ഇതുപോലെതന്നെയായിരുന്നു. പക്ഷെ ഇതൊക്കെ ഇപ്പോ പറഞ്ഞാല്‍ ആരും വിശ്വസിക്കത്തില്ല’, എന്നും പങ്കുവച്ചു