‘സഞ്ചാരി’ , പിന്‍കഴുത്തില്‍ പുത്തന്‍ ടാറ്റുവുമായി നടി സംയുക്ത മേനോന്‍

തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് കടന്നുവന്ന താരമാണ് സംയുക്ത മേനോന്‍. മലയാളത്തിലും തമിഴിലുമൊക്കെയായി ആകെ സജീവമാണ് ഈ താരം. തീവണ്ടിക്ക് ശേഷം വീണ്ടും ടൊവിനോയ്‌ക്കൊപ്പം കല്‍ക്കി എന്ന ചിത്രത്തിലും താരം അഭിനയിച്ചു. നവാഗതനായ പ്രവീണ്‍ പ്രഭാറാമാണ് ചിത്രം സംവിധാനം ചെയ്തത്. അടുത്തിടെയായിരുന്നു സിനിമ റിലീസ് ചെയ്തത്.

ഇപ്പോള്‍ താരം ചെയ്ത പുതിയ ടാറ്റു ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. സഞ്ചാരി എന്ന് എഴുതി പിന്‍കഴുത്തിലായിട്ടാണ് ടാറ്റു പതിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ചിത്രം വൈറലായി മാറിയിരിക്കുകയാണ്.

Loading...

 

View this post on Instagram

 

#ihaveatattoo #sanchari #throwbackphotos #burjkhalifa #pattaya #kerala

A post shared by Samyuktha Menon (@samyukthamenon_) on Aug 15, 2019 at 11:17pm PDT