സ്‌പോര്‍ട് ബ്രാ ധരിച്ച് വ്യായാമത്തിനെത്തി,നടിയെയും സുഹൃത്തുക്കളെയും കൈയ്യേറ്റം ചെയ്ത് നാട്ടുകാര്‍

ബെംഗളൂരു: സുഹൃത്തുക്കള്‍ക്കൊപ്പം വ്യായാമം ചെയ്യാന്‍ പാര്‍ക്കിലെത്തിയ നടിയെയും സുഹൃത്തുക്കളെയും നാട്ടുകാര്‍ കൈകാര്യം ചെയ്തു. കന്നഡ താരമായ സംയുക്തയെയും സുഹൃത്തുക്കളെയുമാണ് നാട്ടുകാര്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. സ്‌പോര്‍ട്‌സ് ബ്രാ ധരിച്ചെത്തിയ ഇവരെ അശ്ലീല വസ്ത്രം ധരിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ നടി തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുമുണ്ട്. അഗാരാ തടാകത്തിന് സമീപത്തെ പാര്‍ക്കില്‍ വെച്ചാണ് സംഭവം നടന്നത്.

പൊതുസ്ഥലത്ത് സ്പോര്‍ട് ബ്രായും വര്‍ക്കൗട്ട് പാന്‍റ്സും ധരിച്ചതിനാണ് കവിത റെഡ്ഡി എന്ന സ്ത്രീയുടെ നേതൃത്വത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് സംയുക്ത പറ‍ഞ്ഞു. കാരണമൊന്നും കൂടാതെ ഇവര്‍ സുഹൃത്തുക്കളെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും സംയുക്ത പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പുറത്തുവിടാന്‍ ശ്രമിച്ചതും നാട്ടുകാരെ പ്രകോപിപ്പിച്ചു. ബംഗളൂരു സിറ്റി പോലീസിനെ ടാഗ് ചെയ്താണ് സംയുക്തയുടെ പോസ്റ്റ്‌.

Loading...