നെയ്യാറ്റിൻകരയിൽ ഡി വൈ എസ് പി കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന സനൽ കുമാറിന്റെ കുടുംബം സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പിലേക്ക്

നെയ്യാറ്റിൻകരയിൽ ഡി വൈ എസ് പി കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന സനൽ കുമാറിന്റെ കുടുംബം സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പിലേക്ക്. സിഎസ്‌ഐ സഭയും സര്‍ക്കാരുമായി ചര്‍ച്ച നടത്തി. അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ഉറപ്പ് ലഭിച്ചെന്നാണ് സൂചന. 22 ദിവസമായി വിജി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലായിരുന്നു.

നവംബര്‍ അഞ്ചിന് സനല്‍ കൊല്ലപ്പെട്ടതിനു പിന്നാലെ വീട്ടിലെത്തിയ മന്ത്രിമാര്‍ അടക്കമുളളവര്‍ സാമ്ബത്തിക സഹായവും ജോലിയും വാഗ്ദാനം നല്‍കി. എന്നാല്‍ പ്രതിയായ ഡിവൈഎസ്പി ആത്മഹത്യ ചെയ്തതോടെ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ല. നെയ്യാറ്റിന്‍കര മുന്‍ ഡിവൈഎസ്പി ഹരികുമാര്‍ വാഹനത്തിന് മുന്നിലേക്ക് സനിലിനെ തള്ളിയിട്ടുവെന്നാണ് ക്രൈം ബ്രാഞ്ച് കേസ്. 35 ലക്ഷത്തിന്‍റെ കടബാധ്യത കൊല്ലപ്പെട്ട സനിലുണ്ട്. ഇതിന്‍റെ രേഖകളെല്ലാം പൊലീസ് ശേഖരിച്ച്‌ സര്‍ക്കാരിന് നല്‍കിയിരുന്നു.

Loading...

ഭാര്യയും രണ്ടുകുട്ടികളും അമ്മയുമാണ് സത്യഗ്രഹ സമരം തുടങ്ങിയത്. സനൽ കുമാറിന്‍റെ മരണത്തെ തുടർന്ന് സർക്കാർ വാഗ്ദാനം നൽകിയ ജോലിയും നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു സമരം. സർക്കാരിൽനിന്നും നീതി ലഭിക്കുന്നത് വരെ സമരം തുടരുമെന്ന് സനൽ കുമാറിന്‍റെ കുടുംബം വ്യക്തമാക്കിയിരുന്നു. കുടുംബത്തിന് സഹായവും ഭാര്യ വിജിക്ക് ജോലിയും നല്‍കണമെന്നാവശ്യപ്പെട്ട് ആദ്യ ഘട്ടത്തില്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കിയിരുന്നു.

കുടുംബത്തിന് അര്‍ഹമായ സഹായം നല്‍കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിയായ ഡി വൈ എസ് പി ഹരികുമാര്‍ ജീവനൊടുക്കിയതോടെ നടപടികള്‍ നിലച്ചു. ഇപ്പോള്‍ കടബാധ്യത മൂലം പിടിച്ചു നില്‍ക്കാനാവാത്ത സ്ഥിതിയാണെന്ന് സനലിന്‍റെ കുടുംബം പറയുന്നു.