ആഷിഖ് അബുവും റിമയും നാട്ടുകാരുടെ പണം പിരിച്ച് ‘പുട്ടടിച്ചു’; തെളിവ് സഹിതം പങ്കുവെച്ച് സന്ദീപ് വാര്യര്‍

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിന് ആയി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന പേരില്‍ സംവിധായകന്‍ ആഷിഖ് അബുവും നടിയും ഭാര്യയയുമായ റീമ കല്ലിങ്കലും ചേര്‍ന്ന് സംഗീത നിശയുടെ പേരില്‍ സമാഹരിച്ച പണം തട്ടിയെന്ന് ഇരുവര്‍ക്കും എതിരെ ആരോപണം. യുവ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യരാണ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ആഷിഖ് അബുവും റിമയും നാട്ടുകാരുടെ പണം പിരിച്ച് ‘പുട്ടടിച്ചെന്നാ’ണ് സന്ദീപ് ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നല്‍കുമെന്ന വാഗ്ദാനവുമായി ഇവര്‍ നടത്തിയ ‘കരുണ മ്യൂസിക് കണ്‍സേര്‍ട്ട്’ എന്ന പരിപാടിയിലൂടെ സമാഹരിച്ച പണമാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറാത്തതെന്ന് സന്ദീപ് പറയുന്നു. ഇത് സംബന്ധിച്ച് വിവരാവകാശ രേഖയുടെ പകര്‍പ്പും ഫേസ്ബുക്ക് പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.

Loading...

ഈ തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയിട്ടില്ല. ഒരു ദേശീയ ദിനപത്രവും ഇതു സംബന്ധിച്ച് വാര്‍ത്ത നല്‍കിയിട്ടുണ്ട്. ആഷിഖും റിമയും ചേര്‍ന്ന് വന്‍ തുക സമാഹരിച്ചുവെങ്കിലും ഒരു രൂപ പോലും സര്‍ക്കാരിന് നല്‍കിട്ടില്ലെന്നും സന്ദീപ് ആരോപിച്ചു.

ടൈംസ് ഓഫ് ഇന്ത്യയുടെ ഒന്നാം പേജില്‍ മത്തി പൊരിച്ചെടുത്തിട്ടുണ്ട്. ആഷിക് അബുവും റിമ കല്ലിങ്കലും സംഘവും ചേര്‍ന്ന് പ്രളയ ദുരിതാശ്വാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എന്നു പറഞ്ഞു നടത്തിയ പരിപാടിയില്‍ നിന്ന് വന്‍ തുക ശേഖരിച്ചിട്ടും ഒരു രൂപ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അടച്ചില്ല. തെളിവ് സഹിതം പൊളിച്ചടുക്കിയിട്ടുണ്ട് .

#ആരാടാനാറീനീ
#പൊരിച്ചമത്തി

കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ പ്രളയ ദുരിതാശ്വാസത്തിന് എന്ന പേരില്‍ സംഗീതനിശ നടത്തി പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാത്തത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീ ഒ രാജഗോപാല്‍ എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. – എന്നിങ്ങനെ രണ്ട് കമന്റുകള്‍ സന്ദീപ് പങ്കു വെച്ചിട്ടുണ്ട്.

നേരത്തെയും ആഷിഖ് അബുവിന് എതിരെ സന്ദീപ് രംഗത്തെത്തിയിരുന്നു. പൊരിച്ച മത്തി ടീമിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നവംബര്‍ ഒന്നിന് എറണാകുളം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കരുണ സംഗീത നിശയുടെ ഉദ്ദേശം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണം നടത്തുക എന്നതായിരുന്നു. ഇതിനായി ഇക്കഴിഞ്ഞ ദിവസം നടന്ന രണ്ടാം ചുംബന സമരം പോലെ തങ്ങളുടെ മുഴുവന്‍ സ്വാധീനവും പൊരിച്ച മത്തി ടീം ഉപയോഗിച്ചു. മലയാളത്തിലെ മെഗാസ്റ്റാര്‍ ഉള്‍പ്പെടെ മുഴുവന്‍ പേരും സൗജന്യമായി ഈ പരിപാടിയുടെ പ്രൊമോഷന്‍ ചെയ്തു കൊടുത്തു. മലയാളത്തിലെ മുഴുവന്‍ സംഗീതജ്ഞരും ലൈറ്റ് ആന്‍ഡ് സൗണ്ട് മുതല്‍ ക്യാമറ വരെയുള്ള മുഴുവന്‍ വിഭാഗങ്ങളും ഒരു രൂപ വാങ്ങാതെ സൗജന്യമായി സേവനം ചെയ്തു. നാട്ടുകാരുടെ സെന്റിമെന്‍സില്‍ ആണല്ലോ ഇവര്‍ പണ്ടേ കയറിപ്പിടിക്കാറുള്ളത് . സന്ദീപ് കുറിച്ചു.

സന്ദീപിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

പൊരിച്ച മത്തി ടീമിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നവംബര്‍ ഒന്നിന് എറണാകുളം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കരുണ സംഗീത നിശയുടെ ഉദ്ദേശം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണം നടത്തുക എന്നതായിരുന്നു. ഇതിനായി ഇക്കഴിഞ്ഞ ദിവസം നടന്ന രണ്ടാം ചുംബന സമരം പോലെ തങ്ങളുടെ മുഴുവന്‍ സ്വാധീനവും പൊരിച്ച മത്തി ടീം ഉപയോഗിച്ചു. മലയാളത്തിലെ മെഗാസ്റ്റാര്‍ ഉള്‍പ്പെടെ മുഴുവന്‍ പേരും സൗജന്യമായി ഈ പരിപാടിയുടെ പ്രൊമോഷന്‍ ചെയ്തു കൊടുത്തു. മലയാളത്തിലെ മുഴുവന്‍ സംഗീതജ്ഞരും ലൈറ്റ് ആന്‍ഡ് സൗണ്ട് മുതല്‍ ക്യാമറ വരെയുള്ള മുഴുവന്‍ വിഭാഗങ്ങളും ഒരു രൂപ വാങ്ങാതെ സൗജന്യമായി സേവനം ചെയ്തു. നാട്ടുകാരുടെ സെന്റിമെന്‍സില്‍ ആണല്ലോ ഇവര്‍ പണ്ടേ കയറിപ്പിടിക്കാറുള്ളത് .

എന്റെ അറിവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണം ആയതിനാല്‍ രാജീവ് ഗാന്ധി സ്റ്റേഡിയവും സൗജന്യമായാണ് വിട്ടുകൊടുത്തത്. കുറ്റം പറയരുതല്ലോ സ്റ്റേഡിയം ഹൗസ്ഫുള്‍ ആയിരുന്നു.

പരിപാടിക്കുശേഷം നവംബര്‍ നാലിന് മുഴുവന്‍ പേര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് (നന്ദി മാത്രമേ ഉള്ളൂ ) പൊരിച്ച മത്തിക്കാര്‍ പോസ്റ്റിടുന്നു. ശുഭം. പിന്നീട് നാളിതുവരെ ആ പേജില്‍ ആളനക്കമില്ല.

ഇനിയാണ് ചോദ്യം.

വരവ് എത്ര ? ചിലവില്ല എന്ന് നിങ്ങള്‍ തന്നെ പറഞ്ഞുകഴിഞ്ഞു. വന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയോ? ഉണ്ടെങ്കില്‍ എന്ന്? രേഖ പുറത്ത് വിടുക. ഇല്ലെങ്കില്‍ എന്തുകൊണ്ട് ഇത്രയും കാലമായി കണക്ക് പുറത്തു വിട്ടില്ല? എന്തുകൊണ്ട് പണം കൈമാറിയില്ല? പണം ഇതുവരെ കൈമാറിയില്ലെങ്കില്‍ പരിപാടിയില്‍ നിന്നു കിട്ടിയ പണം കണക്കുപോലും പുറത്തുകാണിക്കാതെ ഇത്രയുംകാലം കയ്യില്‍ വെച്ചത് ശരിയോ? നിങ്ങള്‍ കണക്ക് പുറത്തു വിട്ടാല്‍ മതി. നാട്ടുകാരുടെ പണം പിരിച്ച പരിപാടിയല്ലേ.