സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പരാതി, മാലപ്പടക്കത്തിന് തിരികൊളുത്തി സന്ദീപ് ജി വാര്യര്‍

ഡിപ്ലോമാറ്റിക് ചാനല്‍ വഴി സ്വര്‍ണകള്ളക്കടത്ത് നടത്തിയതിന്റ അന്വേഷണം കേന്ദ്ര ഏജന്‍#സികള്‍ ഏറ്റെടുത്തതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്ത് പങ്കുവെച്ച് ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍. സ്വര്‍ണക്കടത്തിലെ വിവാദ നായിക സ്വപ്‌ന സുരേഷും, പ്രധാന കണ്ണി സന്ദീപ് നായരും, എല്ലാം സിപിഎമ്മുമായി ബന്ധമുള്ളവരാണെന്ന് കണ്ടെത്തിയതോടെ പിണറായി സര്‍ക്കാര്‍ പ്രതിരോധത്തിലായി. കേസ് യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടതോടെ കേന്ദ്രഏജന്‍സികള്‍ തന്നെ അന്വേഷണത്തിന് മുന്നിട്ടിങ്ങുകയായിരുന്നു എന്നാണ് ആരോപണം.

കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമനും കേന്ദ്ര സഹമന്ത്രി വി.മുരളീധരനും ഈ വിഷയം സംബന്ധിച്ച് രാവിലെ ചര്‍ച്ച നടത്തിയിരുന്നു. ഡിപ്ലോമാറ്റിക് ചാനല്‍ വഴിയുള്ള സ്വര്‍ണകടത്ത് വളരെ ഗൗരവമേറിയതാണെന്ന് കേന്ദ്രം അറിയിക്കുകയും ചെയ്തു. ഇതിനെല്ലാം ശേഷമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്ത് അയച്ചിരിക്കുന്നത്. പ്രധാനമന്ത്രിയ്ക്ക് അയച്ച കത്ത് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ബിജെപി വക്താവ് സന്ദീപ് വാര്യര്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അനവധി ട്രോളുകളും രംഗത്തിറക്കിയിട്ടുണ്ട്.

Loading...