മകൻ ബിജെപി അനുഭാവി: ബിജെപിയുടെ പരിപാടികൾക്കും സന്ദീപ് പോയിരുന്നു: സിപിഐഎം പ്രവർത്തക താനെന്ന് സന്ദീപിന്റെ അമ്മ ഉഷ

തിരുവനന്തപുരം: തന്റെ മകൻ സിപിഐഎം പ്രവർത്തകൻ അല്ലെന്ന് തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ സന്ദീപ് നായരുടെ അമ്മ ഉഷ. മകൻ ബിജെപി അനുഭാവിയാണെന്നും അമ്മ പറഞ്ഞു. എന്നാൽ ഉഷ നേരത്തെ മറ്റ് ചില മാധ്യമങ്ങളോട് വ്യക്തമാക്കിയത് സന്ദീപ് സിപിഎം അനുഭാവിയെന്നായിരുന്നു.

സന്ദീപ് ബിജെപി അനുഭാവിയാണെന്ന് വ്യക്തമാക്കുന്നതാണ് അയാളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ. ബിജെപി നേതാവ് കുമ്മനം രാജശേഖരനൊപ്പമുള്ള ചിത്രം സന്ദീപ് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുത്തുവെന്ന സൂചനകളും ഫേസ്ബുക്കിലുണ്ട്. തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ സന്ദീപ് പ്രചാരണരംഗത്ത് പ്രവർത്തിക്കുമായിരുന്നു. ബിജെപിയുടെ പരിപാടികൾക്കും സന്ദീപ് പോയിരുന്നു. താനാണ് സിപിഐഎം പ്രവർത്തകയെന്നും അമ്മ വ്യക്തമാക്കി. സന്ദീപ് സിപിഐഎം പ്രവർത്തകനാണെന്ന വ്യാപക പ്രചാരണങ്ങൾക്കിടെയാണ് അമ്മയുടെ പ്രതികരണം.

Loading...

സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന്റെ സുഹൃത്തും കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉടമയുമാണ് സന്ദീപ്. ഇയാൾക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന. കേസിലെ മറ്റൊരു പ്രതി സരിത്തുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. പല കമ്പനികളിലായി സന്ദീപ് ജോലി ചെയ്തിരുന്നുവെന്നും. എല്ലാം കഴി‌ഞ്ഞ് ഇപ്പോഴാണ് കാർബൺ ഡോക്ടർ എന്ന പരിപാടി അവൻ തുടങ്ങിയതെന്നും ഉഷ പറഞ്ഞു. സ്വപ്ന എന്ന പെൺകുട്ടിയെ ഞാൻ കട ഉദ്ഘാടനത്തിനാണ് ആദ്യമായി കണ്ടത്. പിന്നെ രണ്ട് മൂന്ന് തവണ കൂടി കണ്ടു. അവർക്ക് രാഷ്ട്രീയനേതാക്കളുമായി നല്ല ബന്ധമുണ്ടെന്നാണ് മോൻ പറഞ്ഞിട്ടുള്ളതെന്നും ഉഷ മാധ്യമങ്ങളോട് വ്യക്തമാക്കി.