ബേബി ഷവര്‍; സാനിയ മിര്‍സയെ കണ്ട് ഞെട്ടി ആരാധകര്‍; വസ്ത്രധാരണത്തിന് പൊങ്കാല

ഇന്ത്യകാര്‍ക്ക് വളരെ പ്രിയപ്പെട്ട കായിക താരമാണ് സാനിയ മിര്‍സ. പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലികിനെയാണ് സാനിയ വിവാഹം കഴിച്ചത്. ഇപ്പോള്‍ തങ്ങളുടെ ആദ്യ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോള്‍ താരത്തിന്റെ വസ്ത്രമാണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ഗര്‍ഭകാലത്തെ ആഘോഷത്തിലാണ് സാനിയയും മാലികും. സാനിയയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ വന്‍ വിമര്‍ശനത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്.
കുഞ്ഞു മാലാഖ ഉറങ്ങി കിടക്കുന്ന കേക്ക് മുറിച്ചും, രാജസ്ഥാനി താലിക്കൊപ്പവനുമായിരുന്നു ബേബി ഷവര്‍ ആഘോഷവും. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും ആഘോഷതത്തില് പങ്കെടുത്തു. മതിമറന്ന് ചിരിച്ച് ഉല്ലസിച്ചു നില്ക്കുന്ന സാനിയയാണ് ചിത്രങ്ങളിലുള്ളത്.
എന്നാല്‍ ഈ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. സാനിയയുടെ ശരീരഭാരം കൂടിയതും, അതിന് യോജിക്കാത്ത വിധത്തിലെ വസ്ത്രധാരണവുമാണ് ചിലരെ പ്രകോപിപ്പിച്ചത്.
ഗര്‍ഭധാരണത്തിന്റെ സമയത്ത് സ്ത്രീകളുടെ ശരീര ഭാരം കൂടാറുണ്ട്. ഇത് കണക്കിലെടുത്ത് വസ്ത്രധാരണം അതിന് അനുയോജ്യമായ വിധത്തില്‍ ആകണമെന്നാണ് പലരും സാനിയയെ ഉപദേശിക്കുന്നുണ്ട്.