തൂവെള്ള ഗൗണില്‍ സുന്ദരിയായി സാനിയ

ക്വീനിലെ ചിന്നുവായി വന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സാനിയ ഇയ്യപ്പന്‍.ക്വീനിനുശേഷം ലൂസിഫര്‍ എന്ന ചിത്രത്തിലെ ജാന്‍വിയായി വന്ന് പ്രേക്ഷരെ ഞെട്ടിച്ച സാനിയ സോഷ്യല്‍മീഡിയ ലോകത്തും സജീവ സാന്നിധ്യമാണ്.അടുത്തിടെയായിരുന്നു അതിരനിലെ പവിഴമഴയെ…എന്ന ഗാനം ആലപിച്ച് ഡാന്‍സും അഭിനയവും മാത്രമല്ല തനിക്ക് സംഗീതവും വഴങ്ങുമെന്ന് സാനിയ തെളിയിച്ചത്.

ഇതുമാത്രമല്ല സാനിയയുടെ ഡാന്‍സ് വീഡിയോകളും ഫോട്ടോ ഷൂട്ടുകളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ എന്നും വൈറലാവാറുണ്ട്.മുന്‍പ് അങ്കമാലി ഫെയിം ആന്റണി വര്‍ഗീസും സാനിയയും ഒന്നിച്ച ഫോട്ടോഷൂട്ട് നിമിഷ നേരംകൊണ്ടായിരുന്നു തരംഗമായത്.ലൈക്കുകള്‍ക്കൊപ്പം കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഫോട്ടോകളും ഇക്കൂട്ടത്തില്‍പെടാറുണ്ട്.ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വൈറലായിരിക്കുകയാണ്.

Loading...

തൂവെള്ള ഗൗണില്‍ സുന്ദരിയായ സാനിയയുടെ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം.അതിമനോഹരമായ ഫോട്ടോകള്‍ക്ക് പിന്നില്‍ റിച്ചാര്‍ഡ് ആന്റണി എന്ന മോഡല്‍ ഫോട്ടോഗ്രാഫറാണ്.ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോകള്‍ പ്രേക്ഷകര്‍ എറ്റെടുത്തു കഴിഞ്ഞു.ലൈക്കുകളും കമന്റുകളും കൊണ്ട് താരത്തെ അഭിനന്ദിക്കുകയാണ് ആരാധകരിപ്പോള്‍.സാനിയയെ മാത്രമല്ല റിച്ചാര്‍ഡിന്റെ ഫോട്ടോഗ്രാഫിയെയും പ്രേക്ഷകര്‍ അഭിനന്ദിക്കുന്നുണ്ട്.