ഇങ്ങനെയാണോ സ്‌കൂളിലെ പിള്ളേര്‍ അടിച്ച് പൊളിക്കുന്നത്? സാനിയക്കെതിരെ വിമര്‍ശനം ശക്തം

Loading...

മലയാളത്തില്‍ ഒറ്റ സിനിമയിലൂടെ പ്രശസ്തയാവുക എന്ന ഭാഗ്യം സിദ്ധിച്ച കുറെയധികം നടിമാരുണ്ട്. ആ കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ നായികയാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ എന്ന ഒറ്റ ചിത്രത്തിലെ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ് സാനിയ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായ സാനിയയുടെ സിനിമയിലേക്കുള്ള കാല്‍ വെയ്പ്പും വളരെ പെട്ടന്നായിരുന്നു.

പൃഥ്വിരാജ് സംവിധായകനായി മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ ലൂസിഫറിലും താരം മികച്ച വേഷം ചെയ്തിരുന്നു. സ്വല്‍പം മോഡേണായ സാനിയക്ക് അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സദാചാരവാദികളുടെ നിരന്തരമായ ആക്രമണം നേരിടേണ്ടിയും വരുന്നുണ്ട്. ചിലതിന് താരം തന്നെ മറുപടി നല്‍കാറുണ്ട്. തീയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന പതിനെട്ടാം പടിയിലെ ‘പാര്‍ട്ടി സോങ്ങ്ിലെ സാനിയയുടെ ഗ്ലാമറസ് പ്രകടനത്തിന് ട്രോളുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വരുന്നത്.

Loading...