നിറവയറുമായി സാനിയ മിർസ, ഗർഭകാല വിശേഷങ്ങൾ പങ്കുവയ്ച്ച് വീഡിയോ

നിറവയറുമായെത്തി ആരാധകരുടെ മനം കവർന്ന് ഇന്ത്യൻ ടെ‌ന്നിസ് താരം സാനിയ മിർസ.കളികളം ഇപ്പോൾ ആലോചിക്കാൻ പോലും ആകില്ല. കാലുകൾ തടിച്ച് നീരുവയ്ച്ചിരിക്കുന്നു. ഷൂസ് ധരിക്കാൻ ആകുന്നില്ല. എന്നാൽ ഭക്ഷണത്തോട് വിട്ടു വീഴ്ച്ചയില്ല.ജസ്റ്റ് ഫോർ വുമൺ മാസികയുടെ ഫോട്ടോഷൂട്ടിനാണ് സാനിയ എത്തിയത്. കുഞ്ഞിനു വേണ്ടിയുള്ള കാത്തിരപ്പും ജീവിതത്തിൽ വന്ന മാറ്റങ്ങളും സാനിയ പറയുന്ന വിഡിയോയും ജസ്റ്റ് ഫോർ വുമണ്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

sani2

പാകിസ്ഥാൻ ക്രിക്കറ്റ് താരം ശുബ്ഐ മാലിക്കുമായി 2010 ലായിരുന്നു സാനിയയുെട വിവാഹം. തന്റെ ആദ്യ കുഞ്ഞ് ആണായാലും പ‌‌െണ്ണായാലും പേരിനൊപ്പം മിർസ മാലിക് എന്നായിരിക്കും ചേർക്കുകയെന്നു ലിംഗസമത്വം എന്ന വിഷയത്തിൽ ഗോവ ഫെസ്റ്റ് 2018 ൽ സാനിയ പറഞ്ഞിരുന്നു.ഭർത്താവും കുടുംബാംഗങ്ങളും തനിക്ക് വളരെയധികം വാത്സല്യം തരുന്നുണ്ടെന്നും ധാരാളം യാത്ര ചെയ്യേണ്ടി വരുന്നതാണു ഈ സമയത്തു നേരിടുന്ന പ്രധാന ബുദ്ധിമുട്ടെന്നും സാനിയ. ‘ എന്നെ കാണാന്‍ ധാരാളം യാത്ര ചെയ്യേണ്ടി വരുന്നതിലൂടെ ഭർത്താവിനു പലപ്പോഴും പരിശീലനാവസരങ്ങൾ നഷ്ടമാകുന്നുണ്ട്. മാസങ്ങൾക്കു മുൻപ് ഞാന്‍ അവശ്യപ്പെട്ട ഷൂസ് അപ്രതീക്ഷിത സമ്മാനമായി മാലിക് എനിക്കു തന്നു, പക്ഷേ കാൽപാദങ്ങള്‍ തടിച്ചിരിക്കുന്നതിനാൽ എനിക്കിവ പാകമാവുന്നലില്ല’ സാനിയ പറയുന്നു.

Loading...