ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; രണ്ട് മാസത്തെ നിരീക്ഷണത്തിന് ശേഷം

പാലക്കാട്: ആർഎസ്‌എസ് നേതാവ് സഞ്ജിത്തിനെ കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. കഴിഞ്ഞ ദിവസം അറസ്റ്റിലായത് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെ കാറിൽ കൊലപാതക സ്ഥാലത്ത് എത്തിച്ചവരാണെന്ന് കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭാരവാഹിയായ പ്രതിയുമായി കൊലപാതകം നടന്ന കിണാശ്ശേരി മമ്പ്രത്തും തത്തമംഗലം പള്ളിമുക്കിനു സമീപത്തുള്ള ഡ്രൈവിങ് സ്‌കൂൾ ഗ്രൗണ്ട് പരിസരത്തും ആയുധം ഉപേക്ഷിച്ച കണ്ണനൂർ ദേശീയപാത സർവീസ് റോഡിലും തെളിവെടുപ്പു നടത്തി. ഇയാൾ ഉൾപ്പെടെ 5 പേരാണു സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ എല്ലാം പിടികൂടിയെന്ന് വരുത്താനാണ് പൊലീസ് നീക്കമെന്നാണ് ബിജെപി വൃത്തങ്ങൾ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായത് സൂത്രധാരൻ കൂടിയായ ഡ്രൈവർ എന്നു പൊലീസ് വിശദീകരിച്ചിട്ടുണ്ട്.