ഗള്‍ഫില്‍ പോയി പണിയെടുക്കാന്‍ മലയാളിയെ ആരും പഠിപ്പിക്കേണ്ട, ദുബായില്‍ പടിക്കല്‍, ഷാര്‍ജയില്‍ സഞ്ജു

ഷാര്‍ജ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മലയാളി താരമായ ദേവ്ദത്ത് പടിക്കലിന്റെ മിന്നും പ്രകടനത്തിന്റെ ആവേശത്തിലായിരുന്നു മലയളി ക്രിക്കറ്റ് ആരാധകര്‍. ഇതിന് പിന്നാല മറ്റൊരു മലയാളി താരമായ സഞ്ജു സാംസണ്‍ കൂടി കാണികളെ അമ്പരപ്പിച്ചിരിക്കുകയാണ്.രാജസ്ഥാന്‍ റോയല്‍സ് താരമായ സഞ്ജുവിന്റെ സിക്‌സര്‍ മഴയാണ് ഇന്നലെ കണാനായത്.

ചെന്നൈക്ക് എതിരെയായിരുന്നു രാജസ്ഥാന്റെ മത്സരം.ഓപ്പണറായി ഇറങ്ങിയ യുവതാരം പുറത്തായതിന് പിന്നാലെ വണ്‍ഡൗണ്‍ ആയാണ് സഞ്ജു ക്രീസില്‍ എത്തുന്നത്.പിന്നീട് ക്രീസില്‍ നിന്ന സഞ്ജു ക്രിക്കറ്റ് പ്രേമികളെ പുളകം കൊള്ളിച്ചു.എറിയാനെത്തിയ ബൗളര്‍മാരെ തലങ്ങും വെലങ്ങും തല്ലി ചതച്ചു.19 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ സഞ്ചു പുറത്താകുമ്പോള്‍ 32 പന്തില്‍ 74 റണ്‍സ് നേടിയിരുന്നു.ഈ ഇന്നിംഗിസിനിടയില്‍ ഒമ്പത് സിക്‌സറുകളാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഷാര്‍ജയില്‍ സഞ്ജു തീര്‍ത്ത ബാറ്റിംഗ് വിസ്മയത്തെ പ്രകീര്‍ത്തിച്ച് നിരവധി പ്രമുഖരും ഇതിനോടകം രംഗത്ത് എത്തി കഴിഞ്ഞു.

Loading...

കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗളൂര്‍ മത്സരത്തിലാണ് ബാംഗ്ലൂരിലെ മലയാളി താരം ദേവ് ദത്ത് അവിസ്മരണീയ പ്രകടനം കാഴ്ച വെച്ചത്. അരങ്ങേറ്റ മത്സരത്തില്‍ ഓപ്പണറായി ക്രീസിലെത്തിയ പടിക്കല്‍ സണ്‍റൈസേഴ്‌സ് ബൗളേഴ്‌സിനെ തല്ലി ചതയ്ക്കുകയായിരുനന്നു. 42 പന്തില്‍ എട്ടു ഫോറുകള്‍ സഹിതം 56 റണ്‍സാണ് ദേവ്ദത്ത് നേടിയത്. ദുബായില്‍ പോയി മലയാളികളെ പണിയെടുപ്പിക്കാന്‍ ആരും പഠിപ്പിക്കേണ്ടെന്നും ദുബായില്‍ പോയാല്‍ മലയാളികള്‍ മരിച്ച് പണി എടുക്കുമെന്നും ഒക്കെ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ഹിറ്റായി കഴിഞ്ഞു.