നല്ലോണം കലക്കി ഒരു ഗ്ലാസ് കൂടി തരട്ടെ മോനേ;സഞ്ജുവിന്റെയും അമ്മയുടെയും ടികടോക് വൈറല്‍

തിരുവനന്തപുരം: കേരളത്തിലെ കായികപ്രേമികളുടെ ആവേശമാണ് സഞ്ജു വി. സാംസണ്‍. അടുത്തിടെ നടന്ന മത്സരങ്ങളിലെല്ലാം സഞ്ജുവിന് വേണ്ടി ഒന്നടങ്കം കേരളക്കര പ്രാര്‍ത്ഥിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അംഗമായതിന് ശേഷമാണ് സഞ്ജു എല്ലാവരുടെയും പ്രിയ താരമായി മാറിയത്. ഇപ്പോള്‍ സഞ്ജു ചെയ്ത ഒരു ടികടോക് വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അമ്മ ലിജി വിശ്വനാഥിനൊപ്പമുള്ള ടിക്ടോക് വീഡയോയാണ് വൈറലായത്. മലയാളികളുടെ പ്രിയപ്പെട്ട സിനിമയായ യോദ്ധ എന്ന സിനിമയിലെ ഡയലോഗാണ് സഞ്ജുവും അമ്മയും കൂടി ചെയ്തത്.

ചിത്രത്തില്‍ മോഹന്‍ലാല്‍ ജഗതിശ്രീകുമാര്‍ കഥാപാത്രങ്ങള്‍ തമ്മിലുള്ള മത്സരമാണ് പ്രധാനം. മോഹന്‍ലാലിന്റെ കഥാപാത്രത്തെ തോല്‍പ്പിക്കുന്നതിനായി ജഗതിയുടെ കഥാപാത്രം ഉറക്കമിളച്ചിരുന്ന് ചെസ് പഠിക്കുന്ന രംഗമുണ്ട്. ഈ സമയത്ത് ജഗതിക്ക് ഒരു ഗ്ലാസ് പാലുമായി എത്തുന്ന മീന അവതരിപ്പിക്കുന്ന അമ്മയുടെ കഥാപാത്രവും തുടര്‍ന്നുള്ള രംഗങ്ങളുമാണ് രസകരമായി അഭിനയിച്ചിരിക്കുന്നത്. സഞ്ജുവിന്റെ ഔദ്യോഗിക ടിക്ടോക് അക്കൗണ്ടിലാണ് ഈ രസകരമായ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. അമ്മയോടൊപ്പം തമാശയ്ക്കുള്ള സമയം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. ആദ്യമായാണ് താരം ഇത്തരത്തിലുള്ള വീഡിയോ പങ്ക് വയ്ക്കുന്നത്.

Loading...
@sanjusamson

Fun times with Mommy☺️🙏🏼#motherson

♬ original sound – sanjusamson