മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ വരെ തടയാന്‍ ചാണകത്തിന് കഴിയുമെന്ന്‌ ആര്‍എസ്എസ് ശങ്കര്‍ലാല്‍

ആഗ്ര: മൊബൈല്‍ ഫോണിന്റെ റേഡിയേഷന്‍ തടയാന്‍ പശുവിന്റെ ചാണകം പുരട്ടിയാല്‍ മതിയെന്ന് സംഘപരിവാര്‍ നേതാവ്. ആര്‍എസ്എസിന്റെ അഖില ഭാരതീയ ഗോസേവാ പ്രമുഖ് ശങ്കര്‍ ലാല്‍ ആണ് റേഡിയേഷന്‍ തടയാനുള്ള കണ്ടുപിടിത്തവുമായി രംഗത്തെത്തിയത്. സ്വന്തം ഫോണിന്റെ പിന്നില്‍ തേച്ച ചാണകം കാണിച്ചായിരുന്നു ശങ്കര്‍ലാലിന്റെ പ്രസ്താവന.

ആഗ്ര, മധുര സന്ദര്‍ശനത്തിനിടെയാണ് പത്രപ്രവര്‍ത്തകരോട് ആര്‍എസ്എസ് നേതാവ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ മൊബൈല്‍ ഫോണിന് പിന്നില്‍ തേച്ച ചാണകവും അദ്ദേഹം കാണിച്ചു. തുടര്‍ന്നായിരുന്നു ശങ്കര്‍ ലാലിന്റെ പ്രസ്താവന. എന്തിനാണ് ഫോണില്‍ ചാണകം തേച്ചുകൊണ്ട് നടക്കുന്നതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.പശു നമ്മുടെ അമ്മയാണ്. പശുവിന്റെ ചാണകവും മൂത്രവും അമൃതിന് തുല്യമാണ്. ഇതിന് മനുഷ്യരെ രോഗങ്ങളില്‍ നിന്ന് രക്ഷിക്കാനുള്ള കഴിവുണ്ട്. അര്‍ബുദം മാറ്റാന്‍ ചാണകത്തിന് കഴിയുമെങ്കില്‍ എന്തുകൊണ്ട് ഫോണിന്റെ റേഡിയേഷനില്‍ നിന്ന് രക്ഷിക്കാന്‍ കഴിയില്ലെന്ന് ശങ്കര്‍ ലാല്‍ ചോദിച്ചു.

Loading...

ഫോണില്‍ പതിച്ചിട്ടുള്ള ചാണകം ഓരോ ആഴ്ചയും മാറ്റാറുണ്ട്. കൂടെയുള്ള എല്ലാവരും ഫോണില്‍ ചാണകം തേക്കാറുണ്ട്. ഗോമൂത്രം കുടിക്കുന്നുണ്ട്. അത് കൊണ്ടാണ് 76ാം വയസിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാത്തതെന്നും ശങ്കര്‍ലാല്‍ വെളിപ്പെടുത്തി. ഗര്‍ഭിണികള്‍ക്ക് ചാണകവും മൂത്രവും മിശ്രിതമാക്കി നല്‍കിയാല്‍ സുഖപ്രസവം നടക്കുമെന്നും ശങ്കര്‍ ലാല്‍ അവകാശപ്പെട്ടു.