നാടക സംവിധായകന്‍ എ ശാന്തകുമാര്‍ അന്തരിച്ചു

പ്രശസ്ത മലയാള നാടകകൃത്തും നാടക പ്രവര്‍ത്തകനുമായ എ.ശാന്തകുമാര്‍ അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. രക്താര്‍ബുദത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ കഴിഞ്ഞിരുന്നത്. 2010 ല്‍ നാടക രചനയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

കൂവാഗം, മരം പെയ്യുന്നു, കര്‍ക്കടകം, രാച്ചിയമ്മ (ഉറൂബിന്റെ നോവലിന്റെ രംഗഭാഷ), കറുത്ത വിധവ,ചിരുത ചിലതൊക്കെ മറന്നുപോയി, കുരുടന്‍ പൂച്ച (കേരള സാഹിത്യ അക്കാദമി പുരസ്‌കാരം) തുടങ്ങിയവയാണ് പ്രധാന
കൃതികള്‍. കോഴിക്കോട് പറമ്പില്‍ സ്വദേശിയാണ്.

Loading...