പോത്തന്‍കോട് : സാംസ്കാരികരംഗത്ത് ശാന്തിഗിരി ആശ്രമ നടത്തിവരുന്ന ഇടപെടലുകള്‍ മാതൃകാപരമാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രികെ.സി.ജോസഫ് പ്രസ്താവിച്ചു. മതേതരമൂല്യങ്ങളിലധിഷ്ഠിതമായ ഒരു നവസമൂഹം കെട്ടിപ്പെടുക്കുന്നതിന് ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ദര്‍ശനം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നു അദ്ദേഹം പറഞ്ഞു. മെയ് 6 ന് നടക്കുന്ന നവഒലി ജ്യോതിര്‍ദിനം ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരികഘോഷയാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു മന്ത്രി. പാലോട് രവി എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പോത്തന്‍കോട് വെഞ്ഞാറമ്മൂട് റോഡില്‍ തോന്നയ്ക്കല്‍ വില്ലേജ് ഓഫീസിന് മുന്നില്‍ നിന്നും ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര ശാന്തിഗിരി ആശ്രമത്തില്‍ സമാപിച്ചു. ഏകദേശം 3000 ത്തോളം പേര്‍ പങ്കെടുത്തു. മുത്തുക്കുട, പഞ്ചവാദ്യം, വിവിധ പ്ലോട്ടുകള്‍ എന്നിവയുടെ അകമ്പടിയോടുകൂടി ശുഭ്രവസ്ത്രധാരികളായ വിശ്വാസികള്‍ എന്നിവ ഈ സാംസ്‌കാരികയാത്രയ്ക്ക് മിഴിവേകി. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തി. നന്നാട്ടുകാവ് സെന്റ് തോമസ് ചര്‍ച്ച് വികാരി ഫാദര്‍ പൊറ്റപുരയിടം വിശിഷ്ടാതിഥിയായിരുന്നു. മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയന്‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ശ്രീകല, തിരുവന്തപുരം ജില്ലാ പഞ്ചായത്ത് മെംബര്‍മാരായ രമണി പി. നായര്‍, എം.എസ്.രാജു., സതീശന്‍ നായര്‍, തിരുവനന്തപുരം ഡി.സി.സി.വൈസ് പ്രസിഡന്റ് അഡ്വ.എം.മുനീര്‍, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജി.കലാകുമാരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം ഗവേണിംഗ് കമ്മിറ്റി അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍ എം. പി. പ്രമോദ് സ്വാഗതവും, ഡെപ്യൂട്ടി കണ്‍വീനര്‍ ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.
ഫോട്ടോ ക്യാപ്ഷന്‍: മന്ത്രി കെ.സി.ജോസഫ്, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പാലോട് രവി എം.എല്‍.എ, ഫാദര്‍ പൊറ്റപുരയിടം, കെ.ജയന്‍ തുടങ്ങിയവര്‍ സാംസ്കാരിക ഘോഷയാത്രയിലെ പങ്കെടുത്തവര്‍ക്കൊപ്പം.