കെ.സുധാകരൻ നട്ടെല്ലുള്ള ആൺകുട്ടിയും എതിരാളികളുടെ പേടി സ്വപ്നവുമാണ്; സന്തോഷ് പണ്ഡിറ്റ്

എല്ലാ രാഷ്ട്രീയ വിഷയങ്ങളിലും വ്യക്തമായ കാഴ്ചപ്പാടുള്ള ആളാണ് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെ അദ്ദേഹം തൻറെ അഭിപ്രായങ്ങൾ പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ കെപിസിസി അധ്യക്ഷനായി നിയോഗിക്കപ്പെട്ട കെ.സുധാകരന് ആശംസ അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
കോൺഗ്രസിൽ കെ പി സി സി അദ്ധ്യക്ഷനായി പ്രഖ്യാപിച്ച,
പ്രിയ ലീഡർ സുധാകരൻ ജിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
നട്ടെല്ലുള്ള ഒരു ആൺകുട്ടിയാണ് ഇദ്ദേഹം .
എതിരാളികളുടെ പേടി സ്വപ്നവും, ശത്രുക്കളെ ഒറ്റയ്ക്ക് നേരിടുന്ന ചങ്കുറപ്പും, ‘മുള്ളിനെ മുള്ളുകൊണ്ടെടുക്കുക’ എന്ന നയവും ഉള്ള കെ സുധാകരൻ ജിയെ വേറെ ലെവൽ ആക്കുന്നു .
ചിലരൊക്കെ ഒതുക്കിയില്ലായിരുന്നു എങ്കിൽ ഈ സ്ഥാനമാനങ്ങളൊക്കെ ഒരുപാട് കാലം മുൻപേ ഇദ്ദേഹത്തിന് കിട്ടുമായിരുന്നു എന്നാണു ഞാൻ ചിന്തിക്കുന്നത് .
ഏതായാലും ഇനിയെങ്കിലും പാർട്ടിയിലെ ഗ്രൂപ്പ് കളികൾ ഒക്കെ അവസാനിപ്പിക്കുകയും , ഘടക കക്ഷികളുടെ വല്യേട്ടൻ മനോഭാവത്തെ ഓവറായി പ്രോത്സാഹിപ്പിക്കാതെ അവരെ നിലക്ക് നിറുത്തും എന്നും കരുതുന്നു .
ഭാരിച്ച ഉത്തരവാദിത്തത്തോടെ തുടക്കമിടുന്ന ഇദ്ദേഹത്തിനായ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ സപ്പോർട്ടേഴ്‌സ് സംസാരിച്ചിരുന്നു . ഇത് ആ cyber warriors ന്റെ വിജയമാണ് ..
പുതിയ കർമ്മ പദത്തിൽ തിളങ്ങും എന്ന് പ്രതീക്ഷിക്കുന്നു .
all the best
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

Loading...