ഒരുപാട് പേരെ പ്രണയിച്ചിട്ടുണ്ട്, പക്ഷേ ഒന്നും വര്‍ക്കായില്ല: സന്തോഷ് പണ്ഡിറ്റ്

കൊച്ചി: മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് സന്തോഷ് പണ്ഡിറ്റ്.ഇപ്പോള്‍ ഒരു അഭിമുഖത്തില്‍, തന്റെ പ്രണയത്തെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും സന്തോഷ് പണ്ഡിറ്റ് തുറന്നു പറഞ്ഞതാണ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.

‘ചെറുപ്പത്തില്‍ ഒരുപാട് പേരെ പ്രണയിച്ചിട്ടുണ്ട്. പക്ഷേ ഒന്നും വര്‍ക്കായില്ല. ആ, ഒരു കാര്യത്തില്‍ മാത്രമാണ് എന്റെ ജാതകം ശരിയാണോ എന്ന് തോന്നിയിട്ടുള്ളത്. തന്റെ അച്ഛന്‍ ജ്യോത്സനാണ്. പന്ത്രണ്ടോളം രാജയോഗം ഉണ്ടാവുമെന്ന് അച്ഛന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. ഞാന്‍ ഫേമസ് ആവുമെന്നും ഹിറ്റാവുമെന്നുമൊക്കെ അച്ഛന്‍ പറഞ്ഞിരുന്നു. താന്‍ ആരെയും പ്രണയിച്ചിട്ടില്ല. അതുകൊണ്ട് വഞ്ചിച്ചിട്ടുമില്ല,’ സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

Loading...

മമ്മൂക്കയും ലാലേട്ടനുമൊക്കെ ഇരിക്കുന്ന കസേരയില്‍ ഇരിക്കണമെന്ന് ചെറുപ്പത്തില്‍ ആഗ്രഹിച്ചിട്ടുണ്ടെന്നും ഈ കളിയൊക്കെ കളിക്കുന്നത് അതിന് വേണ്ടിയാണെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. സ്വന്തമായി രചന, സംവിധാനം, അഭിനയം,എന്നിവ ചെയ്തത് ചിത്രങ്ങള്‍ നിര്‍മ്മിച്ച്‌ പുറത്തിറക്കുന്നയാളാണ് സന്തോഷ്. ഇത്തരത്തില്‍ ചുരുങ്ങിയ ചിലവില്‍ സന്തോഷ് പുറത്തിറക്കിയ ചിത്രങ്ങള്‍ വലിയ ലാഭം നേടുകയും ചെയ്തു.