പുലിമുരുകന്റെ റെക്കോര്‍ഡ് മധുരരാജ തകര്‍ക്കും; ചിത്രം 200 കോടി ക്ലബ്ബില്‍ കയറുമെന്ന് പ്രവചിച്ച് സന്തോഷ് പണ്ഡിറ്റ്

വിഷു റിലീസ് ആയി തീയേറ്ററുകളില്‍ എത്താനിരിക്കുന്ന മമ്മൂട്ടി ചിത്രം ‘മധുരരാജ’യുടെ ബോക്സ്ഓഫീസ് പ്രവചിച്ച് സന്തോഷ് പണ്ഡിറ്റ്.ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘മധുരരാജ’ 200 കോടി ക്ലബ്ബില്‍ കടക്കുമെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. പുലിമുരുകന്റെ എല്ലാ റെക്കോര്‍ഡുകളും മധുരരാജ തകര്‍ക്കും. തിരഞ്ഞെടുപ്പില്‍ പല സ്ഥാനാര്‍ഥികളും ഉണ്ടാകാം, പക്ഷേ വമ്പന്‍ മധുരരാജ ആയിരിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

”മധുര രാജ” എന്ന big budget മമ്മൂക്ക ചിത്രം April 12 ന് റിലീസാവുകയാണ്. ”പുലി മുരുക9” സിനിമക്കു ശേഷം അതേ ടീമായ Vysakh Sir സംവിധാനം, Udhay Krishna sir തിരക്കഥയില് ഒരുങ്ങുന്ന ഈ വലിയ ചിത്രം ”പുലി മുരുക9” സിനിമയുടെ എല്ലാ records തക4ത്ത് 200 കോടി club ല് പുഷ്ം പോലെ കയറും എന്നു പ്രതീക്ഷിക്കുന്നു..

Loading...

ഈ തെരഞ്ഞെടുപ്പില് പലരും സ്ഥാനാ4ത്ഥികളായ് ഉണ്ടാവാം..പക്ഷേ ഏറ്റവും മുമ്പ9 ”മധുര രാജ” ആകും..ഇനി മത്സരം രണ്ടാം സ്ഥാനത്തിന് വേണ്ടി ആകും..