‘തന്നോടൊപ്പം ഡേറ്റിംഗിന് താല്‍പര്യമുണ്ടോ..’ വിജയ് ദേവരകൊണ്ടയോട് സനുഷ

Loading...

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സനുഷ സന്തോഷ്. ബാലതാരമായി സിനിമയിലെത്തി നായികയായി തിളങ്ങുകയാണ് താരം. തമിഴിലും ഒരുപിടി ചിത്രം നടിയുടെ പേരിലുണ്ട്. ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ഫോട്ടോയും കുറിപ്പുമാണ് സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരിക്കുന്നത്. തെലുങ്ക് യുവതാരം വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് തന്നോടൊപ്പം ഡേറ്റിംഗിന് താത്പര്യമുണ്ടോ? എന്നാണ് സനുഷ കുറിച്ചത്.

തന്റെ പുതിയ ചിത്രമായ് ഡിയര്‍ കോമ്രേഡിന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം വിജയ് ദേവരകൊണ്ട കേരളത്തില്‍ എത്തിയിരുന്നു. വിജയ്ക്കൊപ്പം സിനിമയിലെ നായിക രാശ്മിക മന്ദാനയും കൊച്ചിയിലെത്തി. മലയാളം അറിയില്ലെങ്കിലും ഈ സ്‌നേഹം നേരത്തേയും അനുഭവിച്ച് അറിഞ്ഞിട്ടുണ്ടെന്നായിരുന്നു ഇരുവരും പറഞ്ഞത്.

Loading...

വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് സനുഷ പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്തത്. അദ്ദേഹത്തിനോട് തനിക്ക് ഒരു ചോദ്യമേ ചോദിക്കാനുള്ളൂയെന്നും താരം കുറിച്ചിരുന്നു. തന്നോടൊപ്പം ഡേറ്റിംഗിന് താല്‍പര്യമുണ്ടോയെന്നായിരുന്നു താരത്തിന്റെ ചോദ്യം. ഇത് കണ്ടതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ പരസ്യമായി പറയാന്‍ തുടങ്ങിയോ എന്നായിരുന്നു ഒരാളുടെ ചോദ്യം. എങ്കില്‍പ്പിന്നെ ഐലവ് യൂ പറഞ്ഞൂടേയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.