ബിക്കിനി അണിഞ്ഞ് സെയ്ഫ് അലിഖാന്റെ മകള്‍, ഇത്ര പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍

സേഫ് അലിഖാന്റെ മകള്‍ സാറാ അലിഖാന്‍ ബോളിവുഡില്‍ എത്തിയതോടെ ബിക്കിനി അണിഞ്ഞ് ഫോട്ടോഷൂട്ട് നടത്താനും തുടങ്ങി. കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയാണ് സാറ ബോളിവുഡില്‍ തുടക്കം കുറിക്കുന്നത്. വസ്ത്രധാരണം കൊണ്ട് മുന്‍പും സാറ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ പുതിയ ഫോട്ടോ ഷൂട്ട് വൈറലാകുന്നു.

Loading...

സ്റ്റൈല്‍ ഐക്കണ്‍ ആയി മാറിയ താരം വോഗ് മാസികയുടെ കവര്‍ ഗേളായി ഫോട്ടോഷൂട്ട് നടത്തി. ബീച്ച് ഔട്ട് ഫിറ്റിലാണു സാറായുടെ ഫോട്ടോഷൂട്ട്. സാറയുടെ ബിക്കിനി ചിത്രങ്ങള്‍ക്ക് സമ്മിശ്ര അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇത്ര ഹോട്ട് ലുക്കില്‍ സാറ പ്രത്യക്ഷപ്പെടുമെന്നു കരുതിയില്ലെന്ന് ആരാധകര്‍ പ്രതികരിക്കുന്നു. ദിഷ പട്ടാണിയെ പോലെയാകാനാണ് ശ്രമിക്കുന്നതെന്നു വിമര്‍ശനവും ട്രോളുകളും കമന്റുകളില്‍ കാണാം.

സാറയെ ഹോട്ടായി അല്ല ക്യൂട്ടായി കാണാനാണ് ഇഷ്ടമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ വോഗിന്റെ കവര്‍ ഗേളാകാനുള്ള എല്ലാ യോഗ്യതയും സാറയ്ക്ക് ഉണ്ടെന്നും വലിയ താരമാകട്ടെ എന്നും ആശംസിക്കുന്നവര്‍ നിരവധിയാണ്.

സേഫ് അലിഖാന്റെ ആദ്യ വിവാഹത്തിലെ മകളാണ് സാറാ. കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നിന്നു ബിരുധം നേടിയശേഷമാണ് അഭിനയത്തിലേക്കു ചുവടുവച്ചത്. ആദ്യ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടെങ്കിലും സാറയുടെ പ്രകടനം ശ്രദ്ധ നേടി.

രണ്‍വീര്‍ സിങ് നായകനായ സിംബയിലാണു സാറ പിന്നീട് അഭിനയിച്ചത്. ഈ ചിത്രത്തിന്റെ മികച്ച വിജയത്തിനു പിന്നാലെയാണ് വോഗിന്റെ കവര്‍ ഗേള്‍ ആകാനുള്ള അവസരം സാറയെ തേടിയെത്തിയത്.