കുമരകത്ത് അവധി ആഘോഷിച്ച് ബോളിവുഡ് നടി സാറാ അലിഖാനും സുഹൃത്തും. സുഹൃത്ത് കമ്യയ്ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാനാണ് സാറ കേരളത്തിലെത്തിയത്. കുമരകത്തെ റിസോര്‍ട്ടില്‍ താമസിക്കുന്ന സാറ തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവച്ചത്.
നടന് സെയ്ഫ് അലി ഖാന്റെയും നടി അമൃത സിംഗിന്റെയും മകളായ സാറ കേദര്‍നാഥ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. പിന്നീട് രണ്‍വീര്‍ സിംഗിനൊപ്പം സിംബ എന്ന ചിത്രത്തില്‍ വേഷമിട്ടു. ഡേവിഡ് ധവാന് സംവിധാനം ചെയ്യുന്ന കൂലി നമ്പര്‍ 1, ഇത്യാസ് അലി ഒരുക്കുന്ന ചിത്രം എന്നിവയാണ് റിലീസ് ചെയ്യാനിരിക്കുന്ന സാറയുടെ ചിത്രങ്ങള്‍.
Loading...