ഞാൻ യൗവ്വനത്തിലേക്ക്, 20മത് പിറന്നാളിന്‌ ചിത്രങ്ങൾ പുറത്തുവിട്ട് സച്ചിന്റെ മകൾ സാറാ

ക്രിക്കറ്റ് ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറയുടെ പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു. ഒക്‌ടോബറില്‍ 20-ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് സാറയുടെ ചിത്രങ്ങള്‍ പുറത്ത് വന്നത്.ഇതുവരെ ഇത്രമാത്രം ചിത്രങ്ങൾ സാറാ പുറത്തുവിട്ടിട്ടില്ലായിരുന്നു. മോഡൽ രംഗമാണ്‌ സാറക്കിഷ്ടം.

Sara Tendulkar

അപൂര്‍വമായി മാത്രം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്ന താരപുത്രിയാണ് സാറ. എന്നാല്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറെ ആരാധകരുള്ള സെലിബ്രിറ്റി തന്നെയാണ് സാറ.

Sara Tendulkar

1997 ഒക്‌ടോബര്‍ 12നാണ് സാറ ജനിച്ചത്. അടുത്ത മാസം പന്ത്രണ്ടിന് സാറയ്ക്ക് 20 വയസാകും. കുട്ടിത്തം തുളുമ്പുന്ന മുഖവുമായി സച്ചിനൊപ്പം അപൂര്‍വമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള സാറ ഇന്ന് കൗമാരം പിന്നിട്ട് യൗവനത്തിലേക്ക് കാലൂന്നിയിരിക്കുന്നു.

Sara Tendulkar

മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ മകനുമായി സാറ പ്രണയത്തിലാണെന്ന വാര്‍ത്തകളും അടുത്തിടെ പുറത്ത് വന്നിരുന്നു. എന്നാല്‍ സച്ചിനുമായി അടുത്ത വൃത്തങ്ങള്‍ ഈ വാര്‍ത്ത നിഷേധിച്ചിരിക്കുകയാണ്.

Top