മോനിഷ എന്ന നടിക്ക് എന്തിനാണ് മികച്ച നടിക്കുള്ള ദേശീയ അവാർഡ് കിട്ടിയതെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല: ശാരദക്കുട്ടി

അകാലത്തിൽ ഈ ലോകം വിട്ടുപോയ മലയാളികൾ ഏറെ സ്നേഹിക്കുന്ന മോനിഷയെ വിമർശിച്ച് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി. മോനിഷയ്ക്ക് ദേശീയ അവാർഡ് കൊടുത്തതിനെയാണ് ശാരദക്കുട്ടി വിമർശിക്കുന്നത്. മോനിഷയ്ക്ക് എന്തിനാണ് അവാർഡ് കിട്ടിയതെന്ന് തനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും യാതൊരു ചലനങ്ങളുമില്ലാത്ത അത്തരത്തിൽ ഒരു മുഖം മലയാളത്തിൽ മറ്റൊരു നടിയിലും കണ്ടിട്ടില്ലെന്നും സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ ശാരദക്കുട്ടി പറയുന്നു.

1986–ൽ തന്റെ പതിനഞ്ചാം വയസ്സിലാണ് മോനിഷയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിക്കുന്നത്. എം.ടി വാസുദേവൻനായർ എഴുതി ഹരിഹരൻ സംവിധാനം ചെയ്ത നഖക്ഷതങ്ങൾ എന്ന സിനിമയിലെ ഗൗരി എന്ന കഥാപാത്രമാണ് മോനിഷയെ അവാർഡിന് അർഹയാക്കിയത്. മോനിഷയുടെ അരങ്ങേറ്റചിത്രമായിരുന്നു നഖക്ഷതങ്ങൾ.

Loading...

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

മോനിഷ എന്ന നടിക്ക് എന്തിനാണ് മികച്ച നടിക്കുള്ള ദേശീയ അവാർഡ് കിട്ടിയതെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ആരോടൊക്കെ ആയിരിക്കും അന്നവർ മത്സരിച്ചിരിക്കുക?ആരൊക്കെ ആയിരുന്നിരിക്കും ജൂറി അംഗങ്ങൾ? മലയാളത്തിൽ നിന്നുള്ള ജൂറി അംഗം ആരായിരുന്നിരിക്കും?

നഖക്ഷതങ്ങൾ കാണുമ്പോഴൊക്കെ ഇതേ സംശയങ്ങൾ ആവർത്തിച്ച് തോന്നുകയാണ്. ഇങ്ങനെ യാതൊരു ചലനങ്ങളുമില്ലാത്ത ഒരു മുഖം മലയാളത്തിൽ മറ്റൊരു നടിയിലും ഞാൻ കണ്ടിട്ടില്ല. പിന്നീടും എല്ലാ സിനിമകളിലും ആ നിർജ്ജീവത അവർ പുലർത്തി.എന്റെ മാത്രം തോന്നലാകുമോ ഇത്?

എന്നാൽ ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ച് നിരവധിപ്പേർ രം​ഗത്തെത്തി. മോനിഷ അഭിനയിച്ചത് പോലെ അധികം പേർക്കും അഭിനയിക്കാൻ കഴിയില്ലെന്നും. വളരെ കോൺട്രോൾഡ് ആയ അഭിനയം ആയിരുന്നു മോനിഷയുടേതെന്നും ചിലർ പറയുന്നു.

മുഖപേശികൾ വിറപ്പിക്കുന്നതാണ് അഭിനയമെന്ന മാമൂൽ നിർവ്വചനത്തെ സ്മിത പാട്ടീലും ശബാന അസ്മിയുമൊക്കെ പൊളിച്ചെഴുതിയ ദശബ്ദമായിരുന്നു അത്… നഖക്ഷതങ്ങളിൽ മോനിഷ പുനഃസ്ഥാപനാതീതമായ (unreplaceable) വേഷപ്പകർച്ചയാണ് നടത്തിയതെന്നാണ് ഞാൻ കരുതുന്നത്.. ഒരു വേലക്കാരി പെൺകുട്ടിയുടെ സാന്നിധ്യത്തെ യാഥാതഥജീവിതത്തിലെന്ന പോലെ ഒരു അസാന്നിധ്യമായി(നിറഞ്ഞുനിൽക്കുമ്പോഴും നിലനിൽപ്പ് നിഷേധിക്കപ്പെടുന്ന അവസ്‌ഥ) അനുഭവിപ്പിക്കുവാൻ ആ നടിക്കു കഴിഞ്ഞു… അതു തന്നെയായിരിക്കണം ജൂറിയേയും ആകർഷിച്ചതെന്ന് മറ്റൊരു വ്യക്തി അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.