ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ മകൾ സാറ ടെണ്ടുൽക്കർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഷാഹിദ് കപ്പൂറിന്റെ നായികയായാണ് സാറ ബോളിവുഡിൽ ഹരിശ്രീ കുറിക്കുന്നതെന്നാണ് വിവരം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിനിയാണ് പതിനാറുകാരിയായ സാറ.
പതിനേഴാം വയസിൽ സിനിമയിലെത്തിയ ആലിയ ഭട്ടിനേക്കാളും സുന്ദരിയാണ് സാറയെന്നാണ് സോഷ്യൽ മീഡിയയിൽ ജനങ്ങളുടെ അഭിപ്രായം.അമ്മ അഞ്ജലിയുടെ തനിപ്പകർപ്പാണ് മകളെന്നും ആരാധകർ പറയുന്നു. അച്ഛനമ്മമാരോടൊപ്പം ചടങ്ങുകളിലും മറ്റും പോകുന്പാൾ വസ്ത്രധാരണത്തിൽ സാറ പ്രത്യേകം ശ്രദ്ധ ചെലുത്താറുണ്ടത്രേ.എന്തായാലും ക്രിക്കറ്റ് ദൈവത്തിന്റെ മകളെ വെള്ളിവെളിച്ചത്തിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Loading...