നടി ശരണ്യയുടെ ഏഴാം ശസ്ത്രക്രിയ പൂര്‍ത്തിയായി, വലതുവശം തളര്‍ന്ന അവസ്ഥയില്‍

നടി ശരണ്യയുടെ ഏഴാമത്തെ ശസ്ത്രക്രിയയും പൂര്‍ത്തിയായി. തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലാണിപ്പോള്‍ നടി. ഇന്നലെ രാവിലെയോടെ ആരംഭിച്ച ശസ്ത്രക്രിയ ഉച്ചയോടെയാണ് ആരംഭിച്ചത്. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ് നടി. കൈകാലുകളുടെ നിയന്ത്രണം നിര്‍വഹിക്കുന്ന തലച്ചോറിലെ ഞരമ്പുകള്‍ക്കാണ് ട്യൂമര്‍ ബാധിച്ചിരിക്കുന്നത്.

നടിയുടെ വലതുവശം തളര്‍ന്ന അവസ്ഥയിലാണ്. ഇന്ന് രാവിലെ വലതു കൈകാലുകളുടെ സ്‌കാനിങ് നടന്നു. അതുമായി ബന്ധപ്പെട്ട ചികിത്സയാണ് ഇപ്പോള്‍ നടക്കുന്നത്. രോഗം അറിഞ്ഞിട്ടും വിവാഹം ചെയ്ത ഭര്‍ത്താവ് ഇപ്പോള്‍ ശരണ്യക്കൊപ്പമില്ല. ശരണ്യയ്ക്ക് ഇപ്പോള്‍ അമ്മ മാത്രമേ ഉള്ളൂ.

Loading...

ശരണ്യ പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചവരുമെന്നാണ് അമ്മയും സുഹൃത്തുക്കളും വിശ്വസിക്കുന്നു. ചലച്ചിത്ര നടി സീമ ജി നായര്‍ ശരണ്യയുടെ അവസ്ഥയെക്കുറിച്ച് വിശദീകരിച്ചിരുന്നു. അവള്‍ക്കൊപ്പം അമ്മയും സഹോദരങ്ങളും ചില സുഹൃത്തുക്കളും മാത്രമാണുള്ളതെന്ന് സീമ പറയുന്നു. സാമ്പത്തികമായി സഹായിക്കാന്‍ ചിലര്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും സീമ പറയുന്നു.

ആറ് വര്‍ഷത്തിനിടെ ആറ് തവണയാണ് ശരണ്യയെ ട്യൂമര്‍ പിടികൂടിയത്. കണ്ണൂരുകാരിയാണ് ശരണ്യ. അച്ഛനില്ല, സ്വന്തമായി വീടോ സമ്പാദ്യമോ ഇപ്പോള്‍ ഇല്ല. അഭിനയത്തില്‍ നിന്നും ലഭിക്കുന്ന പണം കൊണ്ടാണ് അമ്മയും മകളും ജീവിച്ചിരുന്നത്.