സംസാരിക്കാന്‍ പോലും വയ്യ; എണീക്കണമെങ്കില്‍ പരസഹായം വേണം; ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ; ലൈവില്‍ പൊട്ടിക്കരഞ്ഞ് ശരണ്യ

Loading...

വര്‍ഷങ്ങളായി ബ്രയിന്‍ ട്യൂമറിനോട് മല്ലിട്ടുകൊണ്ടിരിക്കുകയാണ് നടി ശരണ്യ. ബ്രെയിന്‍ ട്യൂമറിന്റെ പിടിയിലായതോടെ അഭിനയജീവിതത്തില്‍ നിന്നുള്ള വരുമാനം നിലച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് ശരണ്യക്ക് ഒരു ഓപ്പറേഷനും കൂടി കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന അവസ്ഥയിലാണ് ശരണ്യ. സാമൂഹ്യപ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്ബിലാണ് ശരണ്യയുടെ ഈ അവസ്ഥ ഇപ്പോള്‍ ഫെയ്‌സ്ബുക്ക് വിഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്.

ബ്രയിന്‍ ട്യൂമര്‍ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന നടി ശരണ്യ ഏഴാമത് ശസ്ത്രക്രിയക്ക് പിന്നാലെ ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. സാമ്ബത്തികമായി തകര്‍ന്ന ശരണ്യയുടെ ചുറ്റുപാടും രോഗവിവരങ്ങളും മലയാളികളെ ഏറെ വിഷമിപ്പിച്ചിരുന്നു. ഇപ്പോള്‍ തന്റെ അവസ്ഥ പറഞ്ഞ് ശരണ്യ ലൈവിലെത്തിയിരിക്കയാണ്. സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്ബിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ ഫിറോസ് വീഡിയോയില്‍ വിവരിക്കുന്നുണ്ട്. ഏഴുവര്‍ഷത്തിനിടയില്‍ ഒന്‍പതാമത്തെ സര്‍ജറി കഴിഞ്ഞു.

Loading...

ഒരു സര്‍ജറി കഴിഞ്ഞ് രണ്ടാഴ്ച കഴിയുമ്‌ബോള്‍ ഞാന്‍ ഓക്കെ ആകും. ഒരുമാസം റെസ്റ്റ് എടുത്ത ശേഷം അഭിനയിക്കാന്‍ പോകും അങ്ങനെയാണ് ഇതുവരെയുളള ചികിത്സയ്ക്കുളള പണം കണ്ടെത്തിയത്. ഇപ്പോള്‍ ഏഴുമാസത്തിനുളളില്‍ വന്നു എനിക്ക് എന്തുചെയ്യണമെന്ന് അറിയില്ല. ഇപ്പോള്‍ സര്‍ജ്ജറിക്ക് മുന്‍പേ ആയിരുന്നു പ്രശ്‌നം. ഒരു ഭാഗം തളര്‍ന്നു പോയിരുന്നു. അസുഖം ഇങ്ങനെ വന്നുകൊണ്ടിരിക്കുകയാണെന്നും ശരണ്യ പറയുന്നു.

കഴിഞ്ഞ ഏതാനും മാസം മുന്‍പേ ശരണ്യയുടെ അവസ്ഥയെക്കുറിച്ച് പറഞ്ഞ് ഫിറോസ് ലൈവില്‍ എത്തിയിരുന്നുവെങ്കിലും അന്ന് ശരണ്യയെ കാണിക്കാന്‍ പറ്റുന്ന സാഹചര്യമായിരുന്നില്ല. ഇപ്പോള്‍ ട്യൂമറിന്റെ ഓപ്പറേഷന്‍ കഴിഞ്ഞ് ശരണ്യയ്ക്ക് ഭേദമായിക്കൊണ്ടിരിക്കയാണ്. എന്നാല്‍ തുടര്‍ന്നുളള ചികിത്സയ്ക്ക് മറ്റൊരു നിവൃത്തിയുമില്ലാത്തതിനാലാണ് ഇപ്പോള്‍ ശരണ്യ ലൈവിലെത്തിയത്. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയാണ് ശരണ്യയും കുടുംബവും.

അഭിനയത്തിന് വേണ്ടിയാണ് ശരണ്യ തിരുവനന്തപുരത്തേക്ക് വന്നത്. ശരണ്യ മാത്രമാണ് ഈ കുടുംബത്തിന്റെ ആശ്രയം. ഇനിയുളള ചികില്‍സയ്ക്ക് യാതൊരു നിവൃത്തിയുമില്ല. വാടകവീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഭര്‍ത്താവും അച്ഛനുമില്ലാത്ത അവസ്ഥയിലാണ്. തുടര്‍ച്ചയായി ട്യൂമര്‍ വന്നുകൊണ്ടേയിരിക്കുകയാണെന്നും കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമുള്ള സാഹചര്യമാണെന്ന് ഫിറോസ് പറഞ്ഞു.

ഇപ്പോള്‍ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന അവസ്ഥയിലാണ് ശരണ്യ.ശരണ്യ മാത്രമാണ് അവരുടെ കുടുംബത്തിന്റെ ആശ്രയം. ഇപ്പോള്‍ അസുഖം കൂടി വന്നപ്പോള്‍ കൂടുതല്‍ ദുരിതത്തിലായിരിക്കുകയാണ്. ഇപ്പോള്‍ വാടക വീട്ടിലാണ് താമസിക്കുന്നത്. അതുകൊണ്ട് വീട് വയ്ക്കാനും ചികിത്സയ്ക്കായും സഹായം ചെയ്യണമെന്നും ഫിറോസ് പറയുന്നു.