ശരണ്യ ജീവനുവേണ്ടി പോരാടുമ്പോള്‍ ഭര്‍ത്താവ് ആഘോഷത്തിമിര്‍പ്പില്‍,, വിവാഹ ആഘോഷത്തില്‍ പങ്കെടുത്ത ഭര്‍ത്താവിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച സീരിയല്‍ നടി ശരണ്യയുടെ അവസ്ഥ വളരെ ഗുരുതരം ആണെന്ന് സോഷ്യല്‍ മീഡിയ മുഴുവന്‍ അറിയുന്ന കാര്യമാണ്. ഏഴാമത്തെ ശാസ്ത്രക്രിയക്കും വിധേയയായ നടി ശരണ്യയ്ക്കായുള്ള പ്രാര്‍ത്ഥനയിലാണ് ആരാധകരും സുഹൃത്തുക്കളും. എന്നാല്‍, ശരണ്യ ആശുപത്രിക്കിടക്കയില്‍ ജീവനുവേണ്ടി കഷ്ടപ്പെടുമ്‌ബോള്‍ ഭര്‍ത്താവ് ബിനു ആഘോഷപരിപാടികളില്‍ ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.നടി വിഷ്ണുപ്രിയയുടെ വിവാഹത്തിനെത്തിയ ബിനുവിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ വൈറലായി. ശരണ്യയുടെ ശസ്ത്രക്രിയയുടെ സമയത്ത് പോലും ഭര്‍ത്താവ് ബിനു സേവ്യറിനെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു.

എന്നാല്‍ ശരണ്യ ചികിത്സാ ചെലവിനായി ബുദ്ധിമുട്ടുമ്‌ബോള്‍ ബിനു സീരിയല്‍ രംഗത്തെ മറ്റു സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷത്തിലാണ്. ഇപ്പോള്‍ വിഷ്ണു പ്രിയയുടെ വിവാഹത്തില്‍ പങ്കെടുത്ത് ചിത്രങ്ങളും പങ്കു വച്ചിട്ടുണ്ട്. ശരണ്യക്ക് അസുഖം ബാധിച്ച് സീരിയല്‍ രംഗത്ത് നിന്നും മാറി നിന്ന സമയത്താണ് ഫേസ്ബുക് വഴി ബിനു പരിചയപ്പെടുകയും വിവാഹം കഴിക്കാന്‍ താല്പര്യം അറിയിക്കുകയും ചെയ്തത്. നിയമപരമായി വേര്‍പിരിയാനുള്ള ശ്രമത്തിലാണ് ബിനുവിപ്പോള്‍.

Loading...

2012 മുതലാണ് ശരണ്യക്ക് ബ്രയിന്‍ ട്യൂമറുണ്ടെന്ന് സ്ഥിരീകരിച്ച് ചികിത്സ ആരംഭിച്ചത്. എന്നാല്‍ ആദ്യം ചികിത്സിച്ച കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രി രോഗം നിര്‍ണയിക്കാതെ ശരണ്യയെ ചികിത്സിച്ച് തൈറോയിഡ് ഓപ്പറേഷനു വരെ വിധേയമാക്കിയിരുന്നതായി മാതാവ് ഗീത പറഞ്ഞു. ശ്രീചിത്രയില്‍ ചികിത്സയ്ക്കായി എത്തിയതോടെയാണ് ബ്രയിന്‍ ട്യൂമറാണെന്ന് സ്ഥിരികരിച്ചത്. ആദ്യം പരിശോധിച്ച കൊച്ചിയിലെ പ്രശസ്തമായ സ്വകാര്യ ആശുപത്രിയില്‍ ശരണ്യയുടെ തിരിച്ചുവരവിന് 35 % മാത്രം സാധ്യത കാണുന്നു എന്ന് വിലയിരുത്തിയപ്പോള്‍ മാതാവും മിനി സക്രീന്‍ ആര്‍ട്ടിസ്റ്റായ സീമാ ജി നായരും ചേര്‍ന്നാണ് ശ്രീചിത്രയില്‍ ശരണ്യയെ എത്തിച്ചത്.