സോളാര്‍ സംരംഭകയ്ക്ക് ​ഗണേഷ് കുമാർ വിവാഹ വാഗ്ദാനം നല്‍കി, ഉമ്മൻചാണ്ടി നിരപരാധിയെന്ന് ശരണ്യ മനോജ്

എംഎൽഎ കെബി ഗണേഷ് കുമാറിന്റെ മുൻ വിശ്വസ്തൻ ശരണ്യ മനോജ് സോളാർ കേസിലെ വെളിപ്പെടുത്തലിൽ വിശദീകരണവുമായി രം​ഗത്ത്. ഉമ്മൻ ചാണ്ടിക്കെതിരെ സോളാർ കേസിൽ വലിയ പ്രചാരണങ്ങൾ നടന്നു. കണ്ണൂരിൽവെച്ച് അദ്ദേഹത്തെ കല്ലെറിയുകപോലുമുണ്ടായി. ഇക്കാര്യത്തിൽ ഉമ്മൻചാണ്ടി നിരപരാധിയായിരുന്നെന്ന് അറിയാവുന്ന ഒരാളെന്ന നിലയിലാണ് വെളിപ്പെടുത്തലുകൾ നടത്തിയതെന്ന് ശരണ്യ മനോജ് വ്യക്തമാക്കുന്നു. സത്യസന്ധനായ ഒരു മനുഷ്യനെ ഈ രാജ്യം മുഴുവൻ തേജോവധം ചെയ്യുകയും കല്ലെറിയുകയും ചെയ്തതിലുള്ള വേദന കൊണ്ടാണ് ഞാനിക്കാര്യം പറഞ്ഞതെന്ന് ശരണ്യ മനോജ് പറഞ്ഞു.കത്ത് സോളാർ സംരംഭക തന്നെയാണ് എഴുതിയത്. ജയിൽവെച്ച് എഴുതിയ ആ കത്തിൽ ഉമ്മൻ ചാണ്ടി സാറിനെതിരായ ആരോപണത്തിൽ മാത്രമേ എനിക്ക് തർക്കമുള്ളൂ. ബാക്കിയെല്ലാം ശരിയാണെന്നും ശരണ്യ കൂട്ടിച്ചേർത്തു.

ഉമ്മൻ ചാണ്ടിയുടെ പേര് ഗണേഷ് കുമാറിന്റെയും മറ്റൊരാളുടെയും നിർബന്ധപ്രകാരം സരിത എഴുതിച്ചേർത്തതാണ്. സോളാർ സംരംഭകയ്ക്ക് ഉമ്മൻ ചാണ്ടിയുമായി ബന്ധമുണ്ടായിരുന്നില്ല എന്ന് എനിക്ക് നൂറുശതമാനം ഉറപ്പാണ്’, അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.ഉമ്മൻചാണ്ടിയുടെ പേര് കത്തിൽ കൂട്ടിച്ചേർത്തതിൽ ഗണേഷ് ഇടപെട്ടിട്ടുണ്ടെന്ന് തനിക്കറിയാമെന്നും ശരണ്യ മനോജ് പറഞ്ഞു. ‘ഗണേഷ്‌കുമാറിന് മാത്രമല്ല ഇക്കാര്യത്തിൽ പങ്ക്. ഗണേഷ്‌കുമാറിനും പങ്കുണ്ട്. മറ്റ് ചിലരുടെ ഇടപെടലുകളും നടന്നിട്ടുണ്ട്. കൊടുത്ത വാക്ക് പാലിക്കാനാണ് അദ്ദേഹം ഇതുവരെയും അക്കാര്യങ്ങൾ പുറത്തുപറയാത്തതെന്നും ശരണ്യ മനോജ് അഭിപ്രായപ്പെട്ടു.

Loading...

ബിജു രമേശ് പറഞ്ഞതെന്താണെന്ന് ഉമ്മൻ ചാണ്ടി വെളിപ്പെടുത്തിയിരുന്നെങ്കിൽ അദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൂറ് സീറ്റിൽ ജയിച്ച് അധികാരത്തിൽ തിരിച്ചെത്തുമായിരുന്നു. ഗണേഷ് കുമാർ പറയുന്നത് അതുപോലെ ചെയ്യുന്ന, ആത്മാർത്ഥയുള്ള ആളാണ് അദ്ദേഹത്തിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറെന്നും ശരണ്യ മനോജ് പറഞ്ഞു. ഗണേഷിനുവേണ്ടി മരിക്കാനും തയ്യാറായി നിൽക്കുന്നയാളാണ്. ഭാഗ്യലക്ഷ്മിക്ക് കിട്ടിയ നീതി പോലും പ്രദീപിന് കിട്ടിയിട്ടില്ലെന്നും ശരണ്യ മനോജ് അഭിപ്രായപ്പെട്ടു. തന്നെ വിവാഹം ചെയ്യാമെന്ന് ഗണേഷ്‌കുമാർ പറഞ്ഞതായി സോളാർ സംരംഭക വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ആ ബന്ധമുണ്ടെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.