നടി ശരണ്യ തനിയെ നടന്നു തുടങ്ങി, നന്ദി പറഞ്ഞ് അമ്മ

സിനിമ-സീരിയൽ നടി ശരണ്യയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടു. ഇത് വ്യക്തമാക്കുന്ന ദ്യശ്യങ്ങൾ പുറത്തുവന്നു. മാസങ്ങളായി കിടപ്പിലായിരുന്ന താരം ഇപ്പോൾ തനിയെ നടക്കാനും തുടങ്ങി. കാൻസർ ബാധിച്ച് ഏറെ ഗുരുതരാവസ്ഥയിലായിരുന്ന താരത്തിന്റെ ആരോഗ്യം ഏറെ മെച്ചപ്പെട്ടു എന്നതാണ് ഈ വിഡിയോ പ്രേക്ഷകർക്കു നൽകുന്ന ആശ്വാസം.

ആറുവർഷം മുമ്പാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ ബാധിക്കുന്നത്. തുടർന്ന് ചികിത്സകളുടെ കാലം. തുടർ ശസ്ത്രക്രിയകളുടെ ഭാഗമായി ഒരുഭാഗം തളർന്ന അവസ്ഥയിലായിരുന്നു. കഴിഞ്ഞ ഏതാനും വർഷത്തിനിടെ നടന്നത് ഏഴ് ശസ്ത്രക്രിയകളാണ് ശരണ്യയ്ക്കായി ചികിത്സയുടെ ഭാഗമായി നടന്നത്.

Loading...

‘ഫിസിയോതെറാപ്പിക്ക് വേണ്ടി ആദ്യമൊക്കെ ഇങ്ങോട്ട് കൊണ്ട് വരുമ്പോൾ ട്രോളിയിൽ ഒരനക്കവും ഇല്ലാത്ത അവസ്ഥയിലായിരുന്നു. ഇപ്പോൾ നടക്കാനും സംസാരിക്കാനും സാധിക്കുന്നു. ഹോസ്പിറ്റലിൽ നിന്ന് ലഭിച്ച ചികിത്സക്കും ആശ്വാസത്തിനും ദൈവത്തോട് നന്ദി.’ എന്ന് ശരണ്യയുടെ അമ്മ ​ഗീത പറയുന്നു.

സാമ്പത്തികമായി ആകെ തകർന്ന അവസ്ഥയിലാണ് ഈ കുടുംബം. അച്ഛനില്ല. രണ്ടു സഹോദരങ്ങളുടെ പഠനച്ചെലവ് ഉൾപ്പെടെ ശരണ്യ ആയിരുന്നു നോക്കിയിരുന്നത്. കണ്ണൂർ പഴയങ്ങാടി സ്വദേശിയായ ഇവർക്ക് സ്വന്തമായി വീടില്ല. ശ്രീകാര്യത്തിനു സമീപം വാടകയ്ക്കു വീടെടുത്താണ് ഇവർ താമസിക്കുന്നത്. ശരണ്യയുടെ വേദനക്കാലത്ത് ഒപ്പംനിൽക്കുന്നത് നടി സീമാ ജി.നായരാണ്. സിനിമ–സീരിയൽ–സാമൂഹ്യ രംഗത്തെ പലരും സഹായിച്ചിട്ടുണ്ട് എന്നും വളരെ നന്ദിയോടെ അമ്മ ഓർക്കുന്നു.

ഷെയർ

ഈ വീഡിയോ പരമാവധി ഷെയർ ചെയ്യുക ഒരുപാട് പാവപ്പെട്ടവർക്കും ഉപകാരമാവും

Opublikowany przez Nazar Maanu Wtorek, 29 września 2020