ഇടിമിന്നല്‍ പറഞ്ഞു അവള്‍ എന്റെ… ,സച്ചിന്റെ മകളെ ശല്യം ചെയ്ത യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞ മറുപടി കേട്ട് പൊലീസ് ഞെട്ടി

മുബൈ:   സച്ചിന്റെ മകളെ ശല്യം ചെയ്ത യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ കേട്ട മറുപടി കേട്ട് ഞെട്ടിയിരിക്കുകയാണ് പൊലീസ്. ഇടിമിന്നലിന്റ നിര്‍ദ്ദേശമനുസരിച്ചാണ് താന്‍ സാറയെ പ്രണയിച്ചതാണെന്നാണ് 32 വയസ്സുകാരനായ ദേബ്കുമാറിന്റെ വാദം.സാറയെ ഞാന്‍ ആദ്യമായി കാണുന്നത് ടെലിവിഷനില്‍ നിന്നുമാണ്. പിന്നീടത് മുഴുത്ത പ്രണയമായി, വിവാഹം കഴിക്കണമെന്നായി. ഇതിനുള്ള ഉത്തരത്തിനുവേണ്ടി ഞാന്‍ ആകാശത്തോക്ക് നോക്കി ചോദിച്ചു, സാറ ടെണ്ടുല്‍ക്കര്‍ എന്റെ ഭാര്യയാകണോ? ആ നിമിഷം തന്നെ ആകാശത്ത് ഇടിമിന്നലുണ്ടായി, അതെന്റ ചോദ്യത്തിന്റ ഉത്തരമായിരുന്നു സാറ എന്റെ ഭാര്യയാകേണ്ടവള്‍ തന്നെയെന്നായിരുന്നു ഇടിമിന്നല്‍ പറഞ്ഞത്.

അവളുടെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ താനീകാര്യം വ്യക്തമാക്കിയതായും ദേബ് കുമാര്‍ പറഞ്ഞു.തന്റ കൈയിലുള്ള ദേബ് – സാറ യെന്നുള്ള ടാറ്റു, 2011 ല്‍ സാറക്ക് 13 വയസ്സുള്ളപ്പോളാണ് താന്‍ ഈ ടാറ്റു ചെയ്തതെന്നും ദേബ്കുമാര്‍ പറയുന്നു. ഞാന്‍ ലോകത്തിലെ ഏറ്റവും മികച്ച വ്യക്തിയാണെന്നും ദേബ് കുമാര്‍ കൂട്ടിചേര്‍ത്തു.സാറയെ താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും ടിവിയില്‍കളി കണ്ടുകൊണ്ടിരുന്നപ്പോഴാണ് ഇവരെ ശ്രദ്ധിച്ചതെന്നും അന്നുമുതല്‍ സാറയോട് പ്രണയം തോന്നിയെന്നും സാറയെ വിവാഹം കഴിക്കണമെന്നും ദേബ് കുമാര്‍ പൊലീസിനോട് പറഞ്ഞു.അതേസമയം, ദേബ് കുമാറിന് മാനസിക തകരാറുണ്ടെന്നും കഴിഞ്ഞ എട്ടു വര്‍ഷമായി ചികിത്സയിലാണെന്നുമാണ് യുവാവിന്റെ വീട്ടുകാര്‍ പറയുന്നത്.

Top