പഞ്ചാമൃതത്തിൽ സയനൈഡ് ചേർത്ത് കുടുംബത്തേ ഇല്ലാതാക്കിയ ആൾ മോഷണം നടത്തവേ പിടിയിൽ

പഞ്ചാമൃതത്തില്‍ സയനൈഡ് ചേര്‍ത്ത് ഭാര്യാപിതാവടക്കം രണ്ടുപേരെ ഇല്ലാതാക്കിയ കേസിലെ പ്രതിയെ മോഷണ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. കേരളത്തിലെ വിവിധ ജില്ലകളില്‍ 60 കവര്‍ച്ചകള്‍ നടത്തിയ തമിഴ്‌നാട് വില്ലുപുരം വാന്നൂര്‍ കോട്ടക്കരയില്‍ ശരവണന്‍ (54) ആണ് അറസ്റ്റിലായത്. കേരളത്തിലെ വിവിധ ജില്ലകളില്‍ ശരവണന്‍ നടത്തിയ മോഷണം നൂറിലധികം വരും. സര്‍ക്കാര്‍ സ്ഥാപങ്ങള്‍, കടകള്‍, വീടുകള്‍,എല്ലാം ഇയാളുടെ മോഷണത്തില്‍ ഉള്‍പെട്ടിരുന്നു.

2002ലാണ് ശരവണന്‍ പൊലീസ് പിടിയിലായത്. ഈ കേസില്‍ ജീവ പര്യന്തം ശിക്ഷിച്ചിരുന്നു. എന്നാല്‍ ജയിലില്‍ നിന്നും പരോളില്‍ ഇറങ്ങിയ ശേഷം ശരവണന്‍ പാലക്കാട്ടു മാത്രം ഇയാള്‍ 15 തവണ മോഷണം നടത്തി. എന്നാല്‍, തെളിവുകളൊന്നും ശേഷിപ്പിക്കാതെ രക്ഷപ്പെട്ടതിനാല്‍ കൂടുതല്‍ കേസുകളില്‍ പ്രതിയായില്ല.ജീവപര്യന്തം ശിക്ഷയ്‌ക്കൊടുവില്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ കടലൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു മോചിതനായി. എംജിആറിന്റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ജയില്‍മോചനം. പിന്നീട് 15 മാസത്തിനിടെ കേരളത്തിലെ വിവിധ ജില്ലകളിലെ ക്ഷേത്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഓഫിസുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മോഷണം നടത്തി. മുടിക്കോട്, പേരാമംഗലം, വിയ്യൂര്‍, മണ്ണാര്‍ക്കാട് കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ, നെന്മാറ തുടങ്ങിയ സ്ഥലങ്ങളിലായി 15 ക്ഷേത്രമോഷണങ്ങള്‍ നടത്തി. പാലക്കാട്ടും തൃശൂരിലുമായി കടകളിലും സ്‌കൂളുകളിലും പലവട്ടം മോഷണം നടത്തി.

Loading...

മോഷണ പരമ്പരകള്‍ നടത്തുന്നത് ശരവണന്‍ എന്ന് നേരത്തേ തന്നെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ഇയാളേ പിടികൂടാന്‍ പോലീസ് വല വിരിച്ചിട്ട് നാളുകളായി. ഒരു ദിവസം ഒരു ജില്ലയില്‍ മോഷ്ടിക്കുന്ന ഇയാള്‍ അടുത്ത ദിവസം 50ഉം 100ഉം കിലോമീറ്റര്‍ അകലെയായിരിക്കും അടുത്ത മോഷണം നടത്തുക. ഒടുവില്‍ തൃശൂര്‍ പോലീസ് മ്മിഷണര്‍ ജി.എച്ച്. യതീഷ് ചന്ദ്ര തന്നെ ഇയാളേ പൂട്ടാന്‍ ഒരു സംഘത്തേ തന്നെ നിയോഗിക്കുകയായിരുന്നു.

ഭാര്യയോടും കുടുംബത്തോടും പിണങ്ങിയ ശേഷം ശരവണം വിരോധം തീര്‍ക്കാന്‍ ആയിരുന്നു ആയൂര്‍വേദ മരുന്നില്‍ സൈനൈഡ് ചേര്‍ച്ച അവരെ കൊലപ്പെടുത്തിയത്.സ്വര്‍ണപ്പണിക്കാരനായതിനാല്‍ സയനൈഡിന്റെ ഉപയോഗം കൃത്യമായി അറിയാമായിരുന്നു. വില്ലുപുരം സവേര പാളയത്തെ ഭാര്യവീട്ടിലെത്തിയ ശേഷം പഞ്ചാമൃതത്തില്‍ സയനൈഡ് കലര്‍ത്തി ഭാര്യാപിതാവ് ആദിമുളാചാരിക്കും ഭാര്യയുടെ സഹോദരീപുത്രിക്കും നല്‍കി.

ഭാര്യാപിതാവും പതിമൂന്നുകാരിയായ പെണ്‍കുട്ടിയും കൊല്ലപ്പെട്ടു. 2001 ഓഗസ്റ്റ് 30ന് ആയിരുന്നു സംഭവം. ആദ്യമൊന്നും ശരവണനെ പൊലീസ് സംശയിച്ചിരുന്നില്ല. എന്നാല്‍, പ്രതി നാടുവിട്ടുപോയതോടെ സംശയം ഉടലെടുത്തു. 8 മാസത്തിനു ശേഷം അറസ്റ്റിലായി. സ്വര്‍ണപ്പണിക്കു കരുതിവച്ചിരുന്ന സയനൈഡാണ് ഉപയോഗിച്ചതെന്ന് ഇയാള്‍ പിന്നീടു പൊലീസിനു പറഞ്ഞു.ഏതായാലും ഇപ്പോള്‍ 100 ലധികം മോഷണങ്ങള്‍ ആണ് ചുരളഴിഞ്ഞത്. ഇനി മോഷണ വസ്തുക്കള്‍ എവിടെ വിറ്റു എന്നും എല്ലാം കണ്ടെത്തണം. എന്നാല്‍ നാളുകള്‍ ആയതിനാല്‍ തന്നെ പലതും കണ്ടെത്താന്‍ ആകില്ല. മോഷണ വസ്തുക്കള്‍ വീണ്ടെടുക്കാന്‍ ആയില്ലെങ്കില്‍ അത്തരം കേസുകള്‍ നിലനില്ക്കുകയും ഇല്ല