ഇന്ത്യൻ സംഗീത റിയാലിറ്റി ഷോ ‘സരിഗമപ’യിൽ വിജയകിരീടം ചൂടി മലയാളി പെൺകുട്ടി ആര്യനന്ദ മലയാളികൾക്ക് അഭിമാനമായി. ഞായറാഴ്ച നടന്ന അവസാന മത്സരത്തിൽ ആര്യനന്ദ അഞ്ച്‌ലക്ഷം രൂപയും ട്രോഫിയും സ്വന്തമാക്കി ഈ കോഴിക്കോടുകാരി രാജ്യത്തിനു മുന്നിൽ മലയാളക്കരയുടെ അഭിമാനമായത്. ഹിന്ദി സംസാരിക്കാൻ അറിയാത്ത ആര്യനന്ദയാണ് തന്റെ ഗാനാലാപനം കൊണ്ട് ഹിന്ദി ഗാനാസ്വാദകലോകം കീഴടക്കിയത്. സരിഗമപയുടെ അവസാന റൗണ്ടിൽ പതിനാലു പേരിൽ നിന്ന് സപ്തസ്വരങ്ങളെ പ്രതിനിധീകരിക്കുന്ന ഏഴു പേരെ തിരഞ്ഞെടുത്ത് അതിൽ നടത്തിയ പ്രകടനത്തിന്റെ അവസാനമാണ് ആര്യനന്ദ അതിശയിപ്പിക്കുന്ന നേട്ടം സ്വന്തമാക്കിയത്. തെന്നിന്ത്യയിൽ നിന്നു മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഏക ഗായികയായിരുന്നു ആര്യനന്ദ.
ഹിമേഷ് രേഷ്മിയ, അൽക്ക യാഗ്‌നിക്, ജാവേദ് അലി എന്നിവരായിരുന്നു സരിഗമപയിലെ വിധികർത്താക്കൾ. ആര്യനന്ദ അറിയപ്പെടുന്ന പിന്നണിഗായികയാകുമെന്ന് അതിശയിപ്പിക്കുന്ന പ്രകടനം കണ്ട് വിധികർത്താക്കൾ ഒന്നടങ്കം പറഞ്ഞു. രണ്ട് ഹിന്ദി സിനിമയിലും രണ്ട് മലയാള സിനിമയിലും പാടാനുള്ള അവസരവും ഇതിനോടകം ആര്യനന്ദയ്ക്കു ലഭിച്ചു. ഗായികയുടെ പാട്ടിന് സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുമുണ്ട്. രണ്ടര വയസ്സു മുതൽ പാടിത്തുടങ്ങിയ ആര്യനന്ദയുടെ ഈ അപൂർവ നേട്ടത്തെ പ്രശംസിച്ച് പ്രമുഖരുൾപ്പെടെയുള്ളവർ വിവിധയിടങ്ങളിൽ നിന്നും അഭിനന്ദനങ്ങൾ അറിയിച്ചു. മത്സരത്തിന്റെ തുടക്കത്തിൽ ബോളിവുഡിലെ മികച്ച ഗായകരായ ശ്രീകുമാർ സാനു, ഉദിത് നാരായൺ, അൽക്കായാഗ്‌നിക് തുടങ്ങിയവരായിരുന്നു വിധികർത്താക്കൾ. മികച്ച പിന്നണി ഗായിക ആയി ആര്യ നന്ദവരും എന്നാണ് ഇവർ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. കൂടാതെ സത്യം ശിവം സുന്ദരം എന്ന ഗാനം ഇന്ത്യ ഒട്ടാകെ വൈറലാവുകയും ചെയ്തു.
ലോകത്തിന്റെ നാനാഭാഗത്തു നിന്നുള്ള പ്രേക്ഷകരുടെ പിന്തുണയും ഹിന്ദിക്കാരി അല്ലാതിരുന്നിട്ടും ആര്യനന്ദയ്ക്ക് കിട്ടി. രണ്ട് ഹിന്ദി സിനിമയിലും രണ്ട് മലയാള സിനിമയിലും പാടാൻ അവസരവും ലഭിച്ചു. ഗായിക സുജാത, ഗായകൻ ശ്രീനിവാസൻ എന്നിവരടക്കം പ്രശസ്തഗായകരും ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നു ഗാനപ്രിയരുടെ അഭിനന്ദനങ്ങളും ആര്യനന്ദയുടെ ഫോണിൽ നിറയുന്നു.