ലൈംഗിക ചൂഷണങ്ങളുടെ വിവരങ്ങള്‍ മുദ്രവെച്ച കവറിൽ സോളർ കമ്മിഷനു കൈമാറി.

കൊച്ചി• താൻ നേരിട്ട ലൈംഗിക ചൂഷണങ്ങളുടെ വിവരങ്ങളുമായി സരിത നായർ സോളർ കമ്മിഷനിൽ. ലൈംഗിക ചൂഷണങ്ങളുടെ വിവരങ്ങള്‍ മുദ്രവെച്ച കവറിൽ സോളർ കമ്മിഷനു കൈമാറി. നേരത്തേ എഴുതിയ കത്തിലുണ്ടായിരുന്ന വിവരങ്ങളും ഇതിലുണ്ടെന്നു സരിത വ്യക്തമാക്കി. വയനാട് കലക്ട്രേറ്റിൽ സോളർ ഇലക്ട്രിഫിക്കേഷൻ നടത്താൻ ടീം സോളറിനനുകൂലമായി സർക്കാര്‍ ഉത്തരവുണ്ടായിരുന്നു.

ആവശ്യമായ സഹായങ്ങൾ ചെയ്തു തന്നത് എം.ഐ.ഷാനവാസിന്റെ പിഎ ശൈലേഷാണ്. ശനിയാഴ്ച മുഴുവൻ തെളിവുകളും കൈമാറുമെന്ന് സരിത കമ്മിഷനെ അറിയിച്ചു. പൊലീസ് അസോസിയേഷന് 20 ലക്ഷം രൂപ കൈമാറിയെന്നും സരിത അറിയിച്ചു. സെക്രട്ടറിയറ്റിന് സമീപത്തുവച്ചാണ് സെക്രട്ടറി ജി.ആർ.അജിത്തിന് തുക നൽകിയത്. അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിനായി 2013 മാർച്ചിൽ പണം കൈമാറിയത്. എല്ലാ സ്റ്റേഷനുകളിലും സോളർ പാനൽ വയ്ക്കുമെന്ന് പ്രമേയം പാസാക്കാമെന്നു പറഞ്ഞു.

Loading...

ഉപകാരസ്മരണയായി സ്മരണികയിൽ ടീം സോളറിന്റെ പേരിൽ പരസ്യം ഉണ്ടായിരിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ അറസ്റ്റിലായതിനെത്തുടർന്ന് ഒരു അഭ്യുദയകാംഷി എന്ന നിലയിലാണ് സ്മരണികയിൽ വന്നത്. ഫെനി ബാലകൃഷ്ണൻ മുഖാന്തരമാണ് അസോസിയേഷൻ‍ ഭാരവാഹികൾ തുക ചോദിച്ചത്. വാഗ്ദാനം ചെയ്ത സഹായമൊന്നും കോൺഗ്രസ് നേതാക്കൾ നൽകിയില്ല എന്ന് പരാതിപ്പെട്ടാണ് കഴിഞ്ഞയാഴ്ച മുതൽ കടുത്ത ആരോപണങ്ങളുമായി സരിത നായർ രംഗത്തെത്തിയത്.

ആദ്യം ഉന്നയിച്ച കോഴയാരോപണങ്ങൾക്കു പിന്നാലെയാണു ലൈംഗിക ചൂഷണം നേരിട്ട കാര്യങ്ങളും സരിത കമ്മിഷനെ അറിയിച്ചത്. എന്നാലിതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താന്‍ താൽപര്യമില്ലെന്ന് സരിത അറിയിച്ചതിനെ തുടർന്ന് എഴുതിനൽകാൻ കമ്മിഷൻ നിർദ്ദേശിക്കുകയായിരുന്നു.