പീഡനങ്ങള്‍ നടന്നത് ഔദ്യോഗിക വസതികളില്‍ വച്ചെന്ന് സരിത ….

Loading...

സോളാര്‍ കേസിലെ എഫ്ഐആറിലെ വിവരങ്ങള്‍ പുറത്ത് വന്നു  ..പീഡനങ്ങള്‍ നടന്നത് ഔദ്യോഗിക വസതികളില്‍ വച്ചെന്ന് സരിത പരാമർശിക്കുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചത് ക്ലിഫ് ഹൗസില് വച്ചാണെന്ന് സരിതയുടെ മൊഴി‍. 2012ലെ ഹര്‍ത്താല്‍ ദിനത്തിലാണ് പീഡിപ്പിച്ചതെന്നും പരാമര്‍ശമുണ്ട്. കെ സി വേണുഗോപാല്‍ പീഡിപ്പിച്ചത് റോസ് ഹൗസില്‍ വച്ച്‌. മന്ത്രിയായിരുന്ന എ പി അനില്‍ കുമാറിന്‍റെ ഔദ്യോഗിക വസതിയാണ്‌ റോസ് ഹൗസ്.ബിജു രാധാകൃഷ്ണനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഉമ്മന്‍ചാണ്ടിയെ കണ്ടത്. സോളാര്‍ കമ്പനിയുടെ പദ്ധതിക്ക് അംഗീകാരം കിട്ടിയെന്ന് തെറ്റിദ്ധരിപ്പിച്ചെന്നും സരിത മൊഴി നല്‍കിയിട്ടുണ്ട്.