പുതിയ വിവാദവുമായി സരിതാ നായര്‍ ; ആയുധ ഇടപാടില്‍ ഇടനിലക്കാരിയാക്കാമെന്ന് വാഗ്ദാനം ചെയ്തു ;പുതിയ പട്ടികയില്‍ അഞ്ച് പ്രമുഖര്‍ കൂടി

തിരുവനന്തപുരം: പുതിയ വിവാദവുമായി സരിതാ എസ് നായര്‍ രംഗത്ത്. ആയുധ ഇടപാടില്‍ ഇടനിലക്കാരിയാക്കാം എന്ന് വാഗ്ദാനം ചെയ്തിരുന്നതായി സരിത. സരിത ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതിയിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ക്രൈം ബ്രാഞ്ചിന് സരിത നല്‍കിയ പരാതിയുടെ പകര്‍പ്പ് മംഗളം ടെലിവിഷനാണ് പുറത്ത് വിട്ടത്.

പുതിയ പട്ടികയില്‍ അഞ്ച് പ്രമുഖര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ദേശീയ നേതാവിന്റെ മകനും പട്ടികയില്‍. ആയുധ ഇടപാടില്‍ ഇടനിലക്കാരിയാക്കാമെന്ന് വാഗ്ദാനം ചെയ്യപ്പെട്ടതായും സരിത പരാതിയില്‍ പറയുന്നു. സരിതയുടെ പരാതിയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ മധു എസ്.ബി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.