തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിത എസ്. നായർ കസ്റ്റഡിയിലിരിക്കെ എഴുതിയ കത്ത് പുറത്ത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ലൈംഗികമായി പിഡിപ്പിച്ചെന്നു സരിതയുടെ കത്തിലുണ്ട്. ക്ലിഫ് ഹൗസിൽവച്ചാണു പിഡിപ്പിച്ചതെന്നും സരിത കത്തിൽ പറയുന്നു. കേരള രാഷ്ട്രീയത്തിൽ വൻ കോളിളക്കങ്ങൾക്കു വഴിവച്ചേക്കാവുന്നതാണു പുതിയ വിവാദം.

സോളാര്‍ കേസില്‍ കസ്റ്റഡിയിലിരിക്കേ 2013 ജൂലൈ 19ന് സരിത എഴുതിയ കത്ത്  ‘ഏഷ്യാനെറ്റ് ന്യൂസ്’ ചാനലാണ് പുറത്തുവിട്ടത്. 25 പേജുകള്ള ഈ കത്തിനെച്ചൊല്ലി സോളാർ കേസിന്റെ നാൾവഴികളിലുടനീളം വൻ വിവാദമുണ്ടായിരുന്നു.

അഡീഷണൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകാനാണു കത്ത് എഴുതിയത്. അപമാനം ഭയന്നാണ് ഈ കത്ത് താൻ സോളാർ കമ്മിഷനു നൽകാതിരുന്നത്.

ഒരു മുൻ കേന്ദ്ര മന്ത്രി തന്നെ ബലാത്സംഗം ചെയ്‌തെന്നു കത്തിൽ സരിത പറയുന്നു. സംസ്ഥാന മന്ത്രിയുടെ വസതിയിൽവച്ചാണു മുൻ കേന്ദ്രമന്ത്രി ബലാത്സംഗം ചെയ്തതെന്നും കത്തിൽ പറയുന്നുണ്ട്. കേന്ദ്ര മന്ത്രിമാർക്കു തന്നെ കാഴ്ചവയ്ക്കാൻ രമേശ് ചെന്നിത്തലയുടെ പിഎ ശ്രമിച്ചു കത്തിൽ പറയുന്നു.

മുഖ്യമന്ത്രി തന്നെ രക്ഷിക്കുമെന്ന പ്രതീക്ഷ സരിത കത്തിന്റെ പല ഭാഗത്തും പറയുന്നുണ്ട്. എന്നാൽ ഇത് ഉണ്ടാവില്ലെന്ന് ഉറപ്പായശേഷമാണ് മുഖ്യമന്ത്രിയടക്കമുള്ളവർ തന്നെ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തുവെന്നു സരിത വെളിപ്പെടുത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസുമായും കുടുംബവുമായും അടുത്ത ബന്ധമാണുണ്ടായിരുന്നത്. ആ ബന്ധമാണു മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽവച്ചു ദുരുപയോഗം ചെയ്തത് സരിത പറയുന്നു.

ലൈംഗിക ആരോപണം നിഷേധിച്ച് സരിത സോളാർ കമ്മീഷന് മൊഴി നൽകിയ രേഖയും പുറത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രി എന്ന പദവിക്ക് യോജിക്കാത്ത രീതിയിൽ ലൈംഗിക ചേഷ്ടകളോടെ സമീപിച്ചെന്നും അപ്പോൾ താൻ മുറിവിട്ട് ഇറങ്ങിപ്പോയെന്നുമുള്ള ആരോപണത്തെ കുറിച്ച് ചോദ്യം വന്നപ്പോൾ ശരിയല്‌ളെന്ന് സരിത എസ്. നായർ സോളാർ കമീഷന് മൊഴിനൽകിയ രേഖകളും പുറത്തുവന്നു. അങ്ങനെയൊരു സംഭവം നടന്നിട്ടില്‌ളെന്നും സരിതയുടെ മൊഴി.സരിത കമീഷന് നൽകിയ മൊഴിയുടെ മൂന്ന് പേജാണ് പുറത്തു വന്നത്. സരിതയുടെ കത്ത് പുറത്തു വന്നതിനു പിന്നാലെയാണിത്.സരിത ജയിലിൽവെച്ച് എഴുതിയ കത്തിൽ മുഖ്യമന്ത്രിയുടെ പേരില്‌ളെന്ന മുൻ ജയിൽ ഡി.ജി.പി അലക്‌സാണ്ടർ ജേക്കബ് നൽകിയ മൊഴിയും പുറത്തുവന്നിട്ടുണ്ട്.