കൊച്ചി: സരിത വീണ്ടും ജയിലിലേക്ക് പോകുന്നതിന്റെ സൂചനകൾ വന്നുതുടങ്ങി. ബിജു രാധാകൃഷ്ണന്റെ ഭാര്യ രശ്മിയുടെ കൊലപാതകത്തിൽ സരിത എസ് നായർക്ക് പങ്കുള്ളതായ ആരോപണം പോലീസ് കേസാക്കുവാൻ തീരുമാനിച്ചു. ബിജു രാധാകൃഷ്ണൻ സോളാർ കമ്മീഷനിൽ നല്കിയ മൊഴിയാണ്‌ സരിതയെ കുടുക്കുന്നത്. ബിജു രാധാകൃഷ്ണനൊപ്പം സരിതയും കൊലപാതകത്തിൽ പങ്കെടുത്തു എന്നാണ്‌ പുറത്തുവരുന്ന സൂചനകൾ. കൊലപാതകം കഴിഞ്ഞ് കേസ് ഒതുക്കാൻ സരിത പോലീസ് ഉദ്യോഗസ്ഥരെ സ്വാധീനിക്കുകയും, അന്നത്തേ സർക്കാരിലെ ചിലരെ സ്വാധീനിക്കുകയും ചെയ്തു. തുടർന്ന് ബിജു രാധാകൃഷ്ണനുമായി വിവാഹത്തിലേക്ക് നീങ്ങുകയായിരുന്നു. സരിതയുമായി ബന്ധപ്പെട്ട് ഗണേഷ് കുമാറിനെതിരായി നിരവധി ആരോപനങ്ങൾ ഉയരുന്നുണ്ട്.

ഗണേഷ് കുമാറിനെതിരെ ആരോപണം.

Loading...

മുന്‍മന്ത്രി കെ.ബി. ഗണേഷ്‌ കുമാറുമായി സരിത അടുത്തതാണു ബിജു രാധാകൃഷ്‌ണനും സരിതയും തമ്മിലുളള ബന്ധം തകരാന്‍ കാരണമെന്ന വാദവുമായി ടീം സോളാറിന്റെ മുന്‍ മാനേജര്‍ പി. രാജശേഖരന്‍ നായര്‍ രംഗത്ത്‌ എത്തി. ഒരു വാരികയ്‌ക്കു നല്‍കിയ അഭിമുഖത്തിലാണു സരിതയും ഗണേഷ്‌കുമാറും തമ്മില്‍ നടത്തുന്ന ഗൂഡോലോചനയാണു പുതിയ വെളിപ്പെടുത്തലുകളെന്നു രാജശേഖരന്‍ നായര്‍ ആരോപിച്ചിരിക്കുന്നത്‌. സരിതയുടെ നഗ്ന ദൃശ്യങ്ങൾ അവർ ഒരു മുൻ മന്ത്രിക്കൊപ്പം കിടക്ക പങ്കിട്ടപ്പോൾ ഉള്ളതാണെന്നും, ആ മന്ത്രി തന്നെയാണ്‌ അതെല്ലാം ഷൂട്ട് ചെയ്തതെന്നും ആരോപിച്ചു.മുൻ മന്ത്രിയുടെ ലാപ്ടോപ്പിൽ സൂക്ഷിച്ച് ഈ വീഡിയോ അപ്പോഴത്തേ അയാളുടെ ഭാര്യ കണ്ടുപിടിക്കുകയും അതോടെ അവരുടെ ബന്ധം ഉലയുകയുമായിരുന്നു. സരിതയുമായി ഉള്ള ബന്ധം അവസാനിപ്പിക്കാൻ പല തവണ മുൻ മന്ത്രിയുടെ ഭാര്യ പറഞ്ഞിരുന്നു. എന്നാൽ അപ്പോഴെല്ലാം ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞ് മുൻ മന്ത്രി ഒഴിഞ്ഞു മാറി. ലാപ്ടോപ്പിലേ സരിതയുടെ നഗ്ന വീഡിയോ മുൻ മന്ത്രിയുടെ ഭാര്യ കണ്ട ഉടൻ അവർ മുഖ്യമന്ത്രിയേ വിവരം അറിയിച്ചിരുന്നു. തുടർന്ന് ആ മുൻ മന്ത്രിയേ അപ്പോഴത്തേ അരിശത്തിൽ ഭാര്യ മർദ്ദിക്കുകയും അടിക്കുകയും ചെയ്തു. സരിതയുമായുള്ള ലൈഗീക ബന്ധം മൂലം ഉണ്ടായ കുടുംബ വിഷയങ്ങളാണ്‌ ആ മന്ത്രിയുടെ കസേര തെറുപ്പിച്ചത്. തുടർന്ന മുൻ മന്ത്രിയുമായുള്ള വിവാഹ ബന്ധം വേർപെടുത്തുന്നതിലേക്ക് സരിതയുമായുള്ള ലൈഗീക ബന്ധം എത്തിച്ചതായും പറയുന്നു. മന്ത്രിയുടെ ലാപ്ടോപ്പിൽ സൂക്ഷിച്ചിരുന്ന സരിതയുടെ നഗ്ന ദൃശ്യങ്ങൾ കോപ്പിയെടുത്ത നേരത്തേ സൂക്ഷിച്ച മുൻ ഭാര്യയാണ്‌ ഇതെല്ലാം പുറത്തുവിട്ടതെന്നും രാജശേഖരന്‍ നായര്‍ വെളിപ്പെടുത്തുന്നു. ഇതു സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ സേളാര്‍ കമ്മീഷന്‍ മുമ്പാകെ നടക്കുന്ന ക്രോസ്‌ വിസ്‌താരത്തില്‍ ബിജു രാധാകൃഷ്‌ണന്‍ വ്യക്‌തമാക്കുമെന്ന സൂചന ഉണ്ടായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണു ക്രോസ്‌ വസ്‌താരത്തില്‍നിന്നു മാധ്യമങ്ങളെ ഒഴിവാക്കണമെന്നു സരിത സോളാര്‍ കമ്മീഷനോട്‌ അഭ്യര്‍ത്ഥിച്ചതെന്നാണു വിവരം.