ണ്ടുകളെ ആകര്‍ഷിക്കാന്‍ തേന്‍ പൂക്കുലകളിലൊളുപ്പിച്ച് പലവര്‍ണ്ണങ്ങളിലുള്ള ഇതളുകള്‍ വിടര്‍ത്തി കടന്നുവരുന്ന കാറ്റിന്റെ ഈണത്തില്‍ താളവും ചവിട്ടി വികാരവതിയായി നിലകൊള്ളുന്ന ഒരു പൂവില്‍ നിന്നും വണ്ടുകള്‍ തേന്‍ കുടിച്ചുകഴിയുമ്പോള്‍ പൂവ് പറയുന്നു, ആ വണ്ട് എന്നെ വേദനിപ്പിച്ചിട്ടാ പോയതെന്ന്. അത് എന്റെ അനുവാദമില്ലാതെ എന്റെ ഇതളുകള്‍ കുത്തിത്തുറന്ന് തേന്‍ നുകര്‍ന്നുവെന്ന്.!

സരിത ബലാത്സംഗത്തിന് ഇരയായി. ഇത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയെന്ന് പറയാം. പറഞ്ഞത് ഒരു മജിസ്‌ട്രേറ്റായതുകൊണ്ട് വിശ്വസിക്കാതെ തരമില്ല. എന്നാല്‍ ഒരു കാര്യം ആലോചിക്കുക. സരിതയെന്ന മാദകറാണി സ്വന്തം കാര്യസാധ്യത്തിനുവേണ്ടി ആരുടെ മുമ്പിലും പാട്ടുപാടാനും, നൃത്തം ചെയ്യാനും, ഇതളുകള്‍ വിരിച്ച് കിടക്കയൊരുക്കാനും മടിയില്ലാത്തവളാണ്. അങ്ങനെയുള്ള ഒരാള്‍ എല്ലാം നടന്നുകഴിഞ്ഞ് ഉദ്ദേശിച്ച കാര്യം സാധിക്കാതെ വരുമ്പോള്‍ ആ നടന്നത് ബലാത്സംഗം ആണെന്ന് പറയുന്നത് ബലാത്സംഗത്തിനു വിധേയരാകുന്ന ശുദ്ധഹൃദയരായ മറ്റു സ്ത്രീകള്‍ക്ക് തന്നെ ഒരു അപവാദമാണ്. കൂടുതല്‍ പറഞ്ഞാല്‍ ഉഭയസമ്മതപ്രകാരം വ്യഭിചരിക്കുന്ന സ്ത്രീകളുടെ ലൈംഗീക രംഗങ്ങള്‍ കൈയ്യോടെ പിടിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇണയെ പീഡകനാക്കുന്ന തരംതാഴ്ന്ന സ്ത്രീമാന്യത.

Loading...

ബലാത്സംഗമെന്ന് പറഞ്ഞാല്‍ സ്വന്തം സമ്മതമില്ലാതെ ഒരാളെ മറ്റൊരാള്‍ ലൈംഗീകമായി ഉപയോഗിക്കുന്നതിനെയാണ്. ഇതിനു വിധേയരാകുന്നവര്‍ക്ക് ആ സമയത്ത് ലൈംഗീകമായ ചിന്തകള്‍ മനസ്സില്‍ ഉണ്ടായിരിക്കില്ല. മറ്റുള്ളവരെ ആകര്‍ഷിക്കാനൊ ലൈംഗീകമായി ഉത്തേജിപ്പിക്കാനൊ ഒരുതരത്തിലുമുള്ള നോട്ടമോ, നടത്തമോ, മറ്റു പ്രചോദനങ്ങളോ ഇവരില്‍ നിന്നുണ്ടാവില്ല. അവര്‍ തികച്ചും നിരപരാധികള്‍ ആയിരിക്കും.

saritha-s-nair-1

എന്നാല്‍ ബലാസംഗം ചെയ്യാന്‍ ചെല്ലുന്നവന്‍ പലപ്പോഴും ആ ചിന്ത മനസ്സില്‍ കരുതുന്ന മാനസികരോഗിയായിരിക്കാം. അല്ലെങ്കില്‍ ഒരു സ്ത്രീയുടേ (വ്യക്തിയുടെ) സൗന്ദര്യത്തില്‍ ആകൃഷ്ടരാകുകയും, ഉഭയസമ്മതത്തോടെ ആ വ്യക്തിയുമായി ലൈഗീകബന്ധത്തിനു സാധിക്കില്ല എന്ന് ഉറപ്പുള്ളവരും അവസരംപാര്‍ത്ത് ആ വ്യക്തിയെ ലൈംഗീകമായി ചൂഷണം ചെയ്യാന്‍ ശ്രമിക്കും. ഇനി അതുമല്ലെങ്കില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പ്രലോഭനത്തിലും ഇതു നടക്കാം. സുഹൃത്തുബലത്തിന്റെയും സമ്പത്തിന്റെയും അഹംഭാവത്തില്‍ സംഭവിക്കാം. തന്നില്‍ കുറഞ്ഞ സ്ത്രീകളെ പിച്ചിച്ചീന്താനിറങ്ങിപ്പെടുന്നവരും ഉണ്ടാകാം.

ബലാത്സംഗത്തിന് വിധേയരാകുന്ന സ്ത്രീകള്‍ അവിടെ ചെന്നാല്‍ തന്നെ ബലാത്സംഗം ചെയ്യുമായിരിക്കും എന്ന ചിന്തയുമായി ഇറങ്ങിപ്പുറപ്പെടാറില്ല. പ്രത്യേകിച്ചും മദ്യമുള്ളയിടങ്ങളിലും പുരുഷന്മാര്‍ തനിച്ച് താമസിക്കുന്ന ഹോട്ടല്‍ മുറികളിലേക്കും. അത് അവരുടെ ജീവിതത്തില്‍ അവിചാരിതമായി സംഭവിക്കുന്നതായിരിക്കും. എന്നാല്‍ ചിലര്‍ അവിടെ ചെന്നാല്‍ താന്‍ ബലാത്സംഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട് എന്നറിഞ്ഞുകൊണ്ട് അങ്ങനെയുള്ള സ്ഥലങ്ങളിലേക്ക് കടന്നുചെല്ലും. അങ്ങനെയുള്ളവര്‍ ബലാത്സംഗത്തിനിരയായില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളു. പാമ്പിന്റെ മാളത്തില്‍ കൈയ്യിട്ടാല്‍ പാമ്പ് കടിക്കുമെന്നറിയുന്നവര്‍ ആ മാളങ്ങള്‍ തേടിനടന്ന് അതില്‍ക്കൊണ്ട് കൈയ്യിട്ട് കടിപ്പിക്കുന്നതുപോലെ.

ഇവിടെ സരിതയെ ആരൊക്കെയോ പറഞ്ഞുപറ്റിച്ചു. പാമ്പിന്റെ കൈയ്യില്‍ രത്‌നമിരിപ്പുണ്ടെന്നും മാളത്തില്‍ കൈയ്യിട്ടാല്‍ ആ പാമ്പിനെ കൊണ്ട് ഒന്നു കൊത്തിച്ചാല്‍ രത്‌നം ലഭിക്കുമെന്നും. പിന്നെ സ്വന്തം ജീവനില്‍ ഭയമുള്ള മറ്റുചിലര്‍ അവര്‍ക്ക് രത്‌നം നേടാന്‍ സരിതയെ ഇരയാക്കി. അവരെ ചൂണ്ടക്കാര്‍ എന്ന് പറയാം. കൊത്തിയ പാമ്പാണോ, കൊത്തുകൊള്ളാന്‍ നിന്നുകൊടുത്ത സരിതയാണോ ഇവിടെ കുറ്റക്കാര്‍. അതോ ഇവരെ ഇരയാക്കിയിട്ടുകൊടുത്തു രത്‌നങ്ങള്‍ വാരിക്കൂട്ടിയ ചൂണ്ടക്കാരനോ?

സരിതയെ പീഡിപ്പിച്ചുവെന്ന് പറയുന്ന ഒരു നേതാക്കളും സരിതയെ പീഡിപ്പിക്കണമെന്ന താത്പര്യവുമായി ഇവരെത്തേടി പോയിട്ടില്ല. പിന്നെ അവരില്‍ ചിലര്‍ മോഹനവാഗ്ദാനങ്ങളുമായി ഇവരുടെ പിന്നാലെ നടന്നിട്ടുണ്ടാവാം. ഇവരെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടാവാം. എന്നിരുന്നാലും ഉയര്‍ന്ന വിദ്യാഭ്യാസവും, അസാമാന്യബുദ്ധിയും, മറ്റ് കഴിവുകളുമുള്ള സരിതയെപ്പോലെയുള്ള ഒരു സ്ത്രീ ഇത്തരം ഒരു ചതിക്കുഴിയില്‍ ചെന്നു പെട്ടെങ്കില്‍ അതു സരിതയുടെ തന്നെ കുറ്റമെന്നേ പറയാന്‍ സാധിക്കൂ!

സരിത എന്ന ഒരു സ്ത്രീ നിമിത്തം കേരളക്കരതന്നെ അപമാനിതയായിരിക്കുകയാണിപ്പോള്‍. ഇവരുടെ പ്രവര്‍ത്തനത്താല്‍ അനേകരുടെ അദ്ധ്വാനഫലം കൊള്ളയടിക്കപ്പെട്ടു. ഭര്‍ത്താക്കന്മാരെ ദൈവത്തെപ്പോലെ സ്‌നേഹിച്ചിരുന്ന നിരവധി സ്ത്രീകളുടെ ഹൃദയങ്ങളില്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തി. കുഞ്ഞുങ്ങള്‍ക്ക് അവരുടെ പിതാക്കന്മാരോട് ഉണ്ടായിരുന്ന ബഹുമാനങ്ങള്‍ ഇല്ലാതാക്കി. കുടുംബത്തില്‍ തലയെടുപ്പോടെ നടന്നിരുന്ന കാരണവന്മാര്‍ പിന്‍വാതിലില്‍ക്കൂടി ഭവനത്ത് കടക്കാന്‍ തുടങ്ങി. രാഷ്ട്രീയസാമൂഹികസാംസ്‌കാരിക നേതാക്കന്മാരുടെ എഴുത്തുകളും പ്രസംഗങ്ങളും ജനങ്ങള്‍ അവജ്ഞയോടെ കാണാന്‍ തുടങ്ങി. അധികം പറഞ്ഞാല്‍ അനേക കുടുംബങ്ങളുടെ സമാധാനത്തെയാണ് ഇവര്‍ ഇല്ലാതാക്കിയിരിക്കുന്നത്. കുടുംബങ്ങളെയും, സമൂഹത്തെത്തന്നെയും പീഡിപ്പിച്ചിരിക്കുകയാണിവര്‍. അത് പലരും പുറത്തുപറയുന്നില്ലാ എന്നുമാത്രം. ഇവള്‍ കേരളത്തിന്റെ ശാപം! മറ്റൊരു സരിത കേരളത്തില്‍ പിറക്കാതിരിക്കട്ടെ! ഇനിയും പിറക്കാനിരിക്കുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക് ആരും ‘സരിത’ എന്ന പേര് നല്‍കാതിരിക്കട്ടെ!