കൊച്ചി:കേരളത്തേ പിടിച്ചു കുലുക്കെമെന്നും കേരളത്തിന്‌ താങ്ങാൻ പറ്റില്ലെന്ന് പറഞ്ഞും വിവാദങ്ങൾ ഉണ്ടാക്കിയ സരിത എസ്.നായർ ഇനി ആത്മകഥ എഴുത്തിലേക്ക്. തന്റെ വാക്കുകൾക്കും വെളിപ്പെടുത്തലുകൾക്കും പഴയ മാർകറ്റ് ഇല്ലെന്ന് വ്യക്തമാക്കിയതോടെ ആത്മകഥ എഴുതി വിവാദത്തിലേക്ക് നോക്കാനാണ്‌ സരിതയുടെ പുതിയ ശ്രമം.ആത്മകഥയിൽ പേർ വരുന്നവർ അപമാനിതരാകുമെന്നും കുടുങ്ങുമെന്നും സരിത മുന്നറിയിപ്പ് നല്കി കഴിഞ്ഞു. പലർക്കും തന്റെ ആത്മ കഥ ഉറക്കം നഷ്ടപ്പെടുത്തുമെന്നും ഇവർ പറയുന്നു.സോളാര്‍ വിവാദത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കി കൊണ്ട് സരിത എസ് നായര്‍ ആത്മകഥ എഴുതുന്നു എന്നാണ് പുതിയ വെളിപ്പെടുത്തല്‍.

സോളാര്‍ പാനല്‍ സ്ഥാപിക്കാം എന്ന പേരില്‍ പണം വാങ്ങി പറ്റിച്ച കേസില്‍ കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരായപ്പോഴാണു സരിത ഇക്കാര്യം പറഞ്ഞത്. വൈകാതെ തന്റെ ആത്മകഥ പുറത്തിറങ്ങും എന്ന് സരിത പറഞ്ഞു. എന്നാല്‍ ഇതു മലയാളത്തില മാത്രമായിരിക്കില്ല മറ്റു ഭാഷകളിലും ഉണ്ടായിരിക്കും.
ആത്മകഥ തമിഴില്‍ പ്രസിദ്ധീകരിക്കണം എന്നു പലരും ആവശ്യപ്പെട്ടതായി പറയുന്നു.

Loading...