എത് വെള്ളപുതച്ച രാഷ്ട്രീയ കോമരങ്ങൾ വിളിച്ചാലും സത്യം പറയാതെ വിടില്ല ഞാൻ… കിടിലൻ ഡയലോ​ഗുമായി സരിത: മുഴുനീള പോലീസ് വേഷത്തിൽ വയ്യാവേലിയുമായി സോളാർ നായിക

സോളാർ കേസിലെ വിവാദ നായികയാണ് സരിതാ എസ് നായർ. 2013ൽ യു.ഡി.എഫ് സർക്കാരിന്റെ ഭരണകാലത്താണ് സോളാർ പാനൽ കേസുമായി ബന്ധപ്പെട്ട് സരിത എസ്. നായർ വാർത്തകളിൽ നിറയുന്നത്. സരിത രാഷ്ട്രീയ വിവാദങ്ങളിൽ നിന്ന് ഇപ്പോൾ സിനിമാ മേഖലയിലാണ് കൈവച്ചിരിക്കുന്നത്. സരിത എസ് നായരെ കേന്ദ്ര കഥാപാത്രമാക്കി എത്തിയ പുതിയ ചിത്രം ‘വയ്യാവേലി’യാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

നാല് വർഷങ്ങൾക്ക് മുൻപാണ് സരിത പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ വന്നത്. സരിത പൊലീസ് വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. ഏതാനും ആഴ്ചകൾക്ക് മുൻപ് ചിത്രം യൂട്യൂബിൽ എത്തിയത്. തുടർന്ന് വീഡിയോ ട്രോളുകളും പുറത്തിറങ്ങുകയായിരുന്നു. സരിതയെ കൂടാതെ ശിവജി ഗുരുവായൂർ, കൊച്ചുപ്രേമൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

Loading...

സരിതയുടെ പ്രകടനത്തെ തന്നെയാണ് ട്രോളുന്നത്. ‘അഭിനയ കുലപതി’ എന്നും മറ്റുമാണ് പരിഹാസ രൂപേണ ട്രോളുകൾ സരിതയെ വിശേഷിപ്പിക്കുന്നത്. സരിതയുടെയും മറ്റുള്ള നടീനടന്മാരുടെയും മോശം പ്രകടനത്തെ കുറിച്ചാണ് ട്രോളുകൾ. മൂന്ന് ലക്ഷത്തിലധികേ പേരാണ് യൂട്യൂബിൽ ചിത്രം കണ്ടത്.