ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട കത്ത് തന്റേതല്ലെന്നും, യഥാര്‍ഥ കത്ത് തന്റെ കൈവശമുണ്ടെന്നും സരിത. കൂടാതെ യഥാര്‍ഥ കത്ത് താമസിയാതെ മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നു അവര്‍ പറഞ്ഞു.
പി.സി ജോര്‍ജ് കാര്യസാധ്യത്തിനു വേണ്ടി തന്റേ പേര്‍ വലിച്ചിഴയ്ക്കുകയാണെന്നും സരിത പറഞ്ഞു. ജോസ് കെ മാണിയുമായി ഒരു സാധാരണ പരിചയങ്ങള്‍ മാത്രമെയുള്ളു. കൂടാതെ ജോസ് കെ. മാണിയുമായി മറ്റ് യാതൊരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ സരിത തന്റെ കയ്യില്‍ കത്ത് ഏല്‍പ്പിച്ചുവെന്നും അതു വായിച്ചിട്ട് തിരികെ അവരെ ഏല്‍പ്പിക്കുകയുണ്ടായെന്നും ജോര്‍ജ് പറയുന്നു.
Loading...