കടിച്ചാൽ പൊട്ടാത്ത വാക്കുമായി ശശി തരൂര്‍

ശശി തരൂരിന്റെ എക്സാസ്പെറേറ്റിങ്ങ് ഫെറാഗോ ഓഫ് ഡിസ്റ്റോഷന്‍സ്’ എന്ന  വാക്കിന്റെ അര്‍ത്ഥം തേടുകയാണ് മലയാളികൾ.സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് അര്‍ണബ് ഗോസ്വാമിയുടെ റിപബ്ലിക്ക് ചാനലില്‍ വന്ന വാര്‍ത്തയ്ക്കുള്ള പ്രതികരണത്തില്‍ തരൂര്‍ ഉപയോഗിച്ച പദം തിരഞ്ഞു ക്ഷീണിച്ചു മലയാളികൾ.’എക്സാസ്പെറേറ്റിങ്ങ് ഫെറാഗോ ഓഫ് ഡിസ്റ്റോഷന്‍സ്’ എന്നതായിരുന്നു പദം .

ആശയക്കുഴപ്പമുണ്ടാക്കുന്ന, കുഴപ്പിക്കുന്ന എന്നൊക്കെയായിരുന്നു ആ കടിച്ചാപ്പൊട്ടാത്ത വാക്കിന്‍റെ അര്‍ത്ഥം.അതിന്‍റെ ക്ഷീണം ഒന്ന് മാറിയപ്പോഴേക്കും. ഇപ്പോള്‍ പുതിയ വാക്കുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. തന്‍റെ പുതിയ പുസ്തകമായ ദ പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തെ കുറിച്ച്‌ ട്വിറ്ററില്‍ ഇട്ട കുറിപ്പിലാണ് നാവുളുക്കിപോകുന്ന ‘floccinaucinihilipilification’ എന്ന വാക്ക് തരൂര്‍ പ്രയോഗിച്ചത്.

‘ദ പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍ , 400 പേജ് നീണ്ട എന്‍റെ പുതിയ പുസ്തകം വൃഥാവ്യയത്തിനും അപ്പുറമാണ്. എന്തുകൊണ്ടാണ് എന്നറിയാന്‍ ഇപ്പോള്‍ തന്നെ പ്രീ ഓഡര്‍ ചെയ്യൂ എന്നാണ് തരൂരിന്‍റെ ട്വീറ്റ്. ഇതോടെ ട്വിറ്ററില്‍ ട്രെന്‍റിങ്ങ് ആയി മാറിയിരിക്കുകയാണ് ഈ വാക്ക്.

 

 

 

 

 

Top