ആറു വര്‍ഷത്തിനിടെ രാജ്യത്ത് വളര്‍ന്നത് മോദിയുടെ താടി മാത്രം; പരിഹസിച്ച് ശശി തരൂര്‍ എംപി

പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമർശനവുമായി ശശി തരൂർ എംപി. സാമൂഹ്യമാധ്യമത്തിൽ ഒരു ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറലായത്. ‘ഇന്ന് രാവിലെയാണ് ലഭിച്ചത്, അർത്ഥവത്തായി ചിത്രീകരിച്ചിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം തരൂർ പങ്കുവെച്ചത്.

കഴിഞ്ഞ ആറുവർഷത്തിനിടെ രാജ്യത്ത് ദൃശ്യമായ ഒരേ ഒരു വളർച്ച എന്ന അടിക്കുറിപ്പോടെയുള്ള ചിത്രമാണ് ശശി തരൂർ ട്വിറ്ററിൽ പങ്കുവച്ചത്. സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചരിച്ച ഗ്രാഫിക് ചിത്രമാണിത്.

Loading...

ചോദ്യോത്തരങ്ങളെ ഭയപ്പെടുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. ആറ് വർഷത്തെ ഔദ്യോഗിക കാലയളവിൽ മോദി ഇന്ത്യയിൽ ഒരു പത്രസമ്മേളനവും നടത്തിയിട്ടില്ലെന്നും മുൻകൂട്ടി തയാറാക്കിയ അഭിമുഖങ്ങൾ മാത്രമേ നരേന്ദ്ര മോദി നൽകാറുള്ളു എന്നും ശശി തരൂർ നേരത്തെ ട്വിറ്ററിൽ വിമർശനം ഉന്നയിച്ചിരുന്നു. ഏതായാലും സാമൂഹ്യമാധ്യമം ഈ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. തുടർന്ന് മോദി സർക്കാരിനെ അളവറ്റ് പരിഹസിക്കുകയും ചെയ്തു.