മുഖം മറയ്ക്കുന്നതിനെതിരെ ശശികല.. ആചാരമാണെങ്കില്‍ ആവാം; പക്ഷെ പൊതുരംഗത്ത് വരരുത്

പാലക്കാട്: മുഖം മറയ്ക്കുന്നതിനെതിരെ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല. മുഖം മറയ്ക്കുന്നതിനെതിരെ വിമര്‍ശനങ്ങള്‍ നക്കുന്നതിനിടെയാണ് ശശികലയുടെ പ്രസ്താവന. മുഖം മറയ്ക്കുന്നത് ആചാരമാണെങ്കില്‍ ആവാം എന്നാല്‍ പൊതുരംഗത്തേക്ക് വരുന്നത് ശരിയല്ലെന്ന് കെ പി ശശികല പറഞ്ഞു.

ആളുകള്‍ മുഖം മറച്ച് പൊതുരംഗത്ത് വരരുതെന്ന് കെ പി ശശികല പറഞ്ഞു. ആളെ തിരിച്ചറിയുന്ന തരത്തില്‍ വേണം വസ്ത്രധാരണം. മുഖം മറച്ച് ക്ലാസുകളില്‍ എത്തരുതെന്ന എംഇഎസിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി കെ പി ശശികല നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഈ തീരുമാനമെടുക്കാന്‍ പൊതു സമൂഹത്തിനോ ഭരണ കൂടത്തിനോ കഴിയുമോ എന്നും ശശികല കോഴിക്കോട് ചോദിച്ചിരുന്നു.

Loading...