വല്ലപുഴ: ഒടുവില്‍ പ്രതിഷേധിച്ചവരെല്ലാം സമ്മതിച്ചു.. ഇന്ന് മുതൽ വല്ലപ്പുഴ ഹൈസ്കൂൾ തുറന്നു പ്രവർത്തിക്കും. മാപ്പുമില്ല സസ്പെൻഷനുമില്ല. സമരക്കാർ ശക്തമായ ഉയർത്തിയ ആവശ്യം ഒന്നു പോലും അംഗീകരിക്കാതെ വിഷയങ്ങൾ അവസാനിക്കുകയായിരുന്നു. ശശികലയേ സ്കൂളിൽനിന്നും പുറത്താക്കുക, മാപ്പ് പറയിപ്പിക്കുക എന്നീ ആവശ്യങ്ങൾ നടപ്പാക്കാനാവാതെ ജില്ലാ ഭരണകൂടവും വഴങ്ങുകയായിരുന്നു.സർവ്വകക്ഷിയോഗ തീരുമാന പ്രകാരം പഞ്ചായത്ത് ഓഫീസിലെത്തി വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികളുടെ മുന്നിൽ ശശികല വിശദീകരണം നൽകി. വിശദീകരണത്തിൽ അധികൃതർ തൃപ്തരാവുകയും ചെയ്തു.
താൻ നടത്തിയ പ്രസംഗങ്ങൾ വല്ലപ്പുഴയെയും, സ്‌കൂളിനെയും അപമാനിക്കാൻ വേണ്ടി പറഞ്ഞതല്ലെന്ന് പഞ്ചായത്ത് ഓഫീസിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികളുടെ മുമ്പിലെത്തി ശശികല വിശദീകരണം നൽകുകയായിരുന്നു. ഇതേ തുടർന്ന് ശശികലയുടെ വിശദീകരണം സർവ്വകക്ഷിയോഗം അംഗീകരിക്കുകയും പ്രതിഷേധസമരങ്ങൾ അവസാനിപ്പിക്കുവാനും നാളെ മുതൽ സ്‌കൂൾ പ്രവർത്തിക്കുവാനും തീരുമാനമായി. സർവ്വകക്ഷിയോഗത്തിൽ വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നന്ദവിലാസിനി,പി ടി എ പ്രസിഡന്റ് ഹംസ കല്ലിങ്ങൽ,പ്രിൻസിപ്പാൾ സുജാത,പ്രധാനാധ്യാപകൻ സലാം,പട്ടാമ്പി സി ഐ സുരേഷ്,സബ് ഇൻസ്‌പെക്ടർ ലൈസാ മുഹമ്മദ്,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ,എം സൈതലവി (എസ് ഡി പി ഐ) ,ദാവൂദ്(കോൺഗ്രസ്),അബ്ദുൽ നാസർ (സിപിഐ എം),കെ സി നാസർ(വെൽഫയർ പാർട്ടി),അഡ്വ.ജമാൽ(മുസ്ലിംലീഗ്),സത്യൻ(ബിജെപി) എന്നിവർ പങ്കെടുത്തു.