ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാകാനുള്ള പാനീയം

ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് സര്‍വ്വ സാധാരണമായ ഒരു പ്രശ്‌നമാണ് ഇന്ന്.

കുറഞ്ഞ ദിവസത്തിനുള്ളില്‍ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ മുമ്പും നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടാകും. അതില്‍ മിക്കതും വ്യായാമം ചെയ്യാനോ ആഹാര ക്രമീകരിക്കാനോ ആയിരിക്കും. എന്നാല്‍ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പം വെറും നാല് ദിവസം കൊണ്ട് ഉരുക്കിക്കളയുന്ന ഒരു പാനിയം ഉണ്ടാക്കാുന്ന രീതിയാണ് താഴെ.

Loading...

ആവശ്യമുള്ള സാധനങ്ങള്‍
വെള്ളം – 8 ഗ്ലാസ്
ഇഞ്ചി – ചുരണ്ടിയത് 1 ടീസ്പൂണ്‍
കക്കിരി- 1 ( ഇടത്തരം വലിപ്പം)
ചെറുനാരങ്ങ- 1 (ഇടത്തരം വലിപ്പം)
പുതീനയിലകള്‍- 12 എണ്ണം

ചെയ്യേണ്ട കാര്യങ്ങള്‍
കക്കിരി ചെറുതായി ചുരണ്ടിയെടുക്കുക. അതില്‍ ചെറുനാരങ്ങ പിഴിഞ്ഞ് ചേര്‍ക്കുക. ഇനി പൂതീനയിലകള്‍ നന്നായി അരച്ച് മാറ്റി വെക്കുക. ഈ മൂന്ന് ചേരുവകളും ഒരു ടീസ്പൂണ്‍ ചുരണ്ടിയെടുത്ത ഇഞ്ചിയും ചേര്‍ത്ത് നന്നായി ഇളക്കുക. അത് ഒരു രാത്രി മുഴുവന്‍ സൂക്ഷിച്ച് വെക്കുക. രാവിലെ ഇതിലേക്ക് 8 ഗ്ലാസ് വെള്ളം ചേര്‍ക്കുക. ദാഹമുള്ളപ്പോഴെല്ലാം ഈ വെള്ളം നിങ്ങള്‍ക്ക് കുടിക്കാം. ചുരുങ്ങിയത് നാല് ദിവസമെങ്കിലും ഈ വെള്ളം കുടിക്കാം. ഇതോടൊപ്പം തന്നെ ആഹാരം ദിവസം നാല് തവണ മാത്രമായി നിയന്ത്രിക്കുക. എന്നാല്‍ തുടര്‍ന്നും ശരീരത്തില്‍ കൊഴുപ്പ് അടിയാതിരിക്കാന്‍ വ്യായാമം ശീലമാക്കുക.

incredible-weight-loss-drink-you-will-lose-a-pound-every-2-hours_800x468ഈ പാനീയം ദിവസവും കുടിക്കുന്നത് വഴി ശരീരത്തിലേക്ക് ജലാംശം എത്തുന്നത് വര്‍ധിക്കുകയും ശരീരത്തിലെ അനാവശ്യ വസ്തുക്കളെ ഒഴുക്കിക്കളയുകയും ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പാനീയത്തിലെ ചേരുവകള്‍ ഒരോന്നും പ്രകൃദത്തവും ഏറെ പോഷക ഗുണമുള്ളതും ദഹനപ്രക്രിയ മെച്ചപ്പെടുത്തുകയും വയറിനെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നവയുമാണ്.